ഗൂഢാലോചന കണ്ടെത്തിയ ചീഫ് എഡിറ്റർ മാത്യു സാമുവൽ സംസാരിക്കുന്നു

ഗൂഢാലോചന കണ്ടെത്തിയ ചീഫ് എഡിറ്റർ മാത്യു സാമുവൽ സംസാരിക്കുന്നു

ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിൽ നടന്ന കൊലയും
തുടർ കൊലപാതകങ്ങളും.
തമിഴകം ഞെട്ടിയ ഗൂഡാലോചനയുടെ ചുരുൾ അഴിച്ചത് നാരദയുടെ സ്റ്റിംഗ് ഓപ്പറേഷൻ. 
ഒടുവിൽ ശശികലയെ പൊലിസ് ചോദ്യം ചെയ്തു..
അടുത്തതാര് ...?
 
സ്റ്റിംഗ് ഓപ്പറേഷൻ്റെ അന്തർനാടകങ്ങളെക്കുറിച്ച്
നാദര ചീഫ് എഡിറ്റർ മാത്യൂ സാമുവൽ സംസാരിക്കുന്നു.


.നാരദയുടെ സ്റ്റിംഗ് ഓപ്പറേഷനിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/Hm8413OevLw

എന്താണ് അവിടെ സംഭവിച്ചത് ? സാധാരണ ഒരു കൊലപാതകമായി മാറുമായിരുന്നത് എങ്ങനെയാണ് തമിഴ്നാട്ടിൽ
കോളിളക്കമുണ്ടാക്കിയത് ?

മാത്യു സാമുവൽ: ഇതിൽ രണ്ട് മൂന്ന് ഘടകങ്ങൾ ഉണ്ട്.
കൊടനാട് എസ്റ്റേറ്റിൽ ഒരു കൊലപാതകം നടന്നു. മോഷണശ്രമത്തിനിടെ സെക്യൂരിറ്റി ഗാർഡ് നേപ്പാളി റാം ബഹാദൂർ കൊല്ലപ്പെടുന്നു. കഴുത്തിൽ പിടിച്ചപ്പോൾ കൊല്ലപ്പെട്ടന്നാണ് കൊല നടത്തിയ വാളയാർ മനോജ്
നാരദയോട് പറഞത്.
കൊല്ലാൻ വേണ്ടിയല്ല റാം ബഹാദൂറിൻ്റെ കഴുത്തിൽ പിടിച്ചത്. മോഷണശ്രമം കഴിഞ്ഞ് അവർ തിരിച്ചു വരുമ്പോൾ റാം ബഹാദൂർ മരിച്ചു കിടക്കുന്നത് കണ്ടു.
ഇതാണ് അറിയാൻ കഴിഞ്ഞത്.

പൊലീസ് കേസടുക്കുന്നു. മലയാളികൾ അടക്കം കുറച്ചു പേരെ അറസ്റ്റ് ചെയ്യുന്നു.
അറസ്റ്റിലായവരിൽ ജയലളിതയുടെ ഡ്രൈവർ കനകരാജും ഉണ്ട്. കൊലപാതകത്തിൽ അന്വേഷണം തുടങ്ങാൻ പോകുന്നു. അപ്പോൾ
കനകരാജ് സേലത്ത് വണ്ടിയിയിടിച്ച് കൊല്ലപ്പെടുന്നു.

24 മണിക്കൂർ തികയും മുൻപ്
വാളയാറിൽ സയൻ സഞ്ചരിച്ച
കാറിൽ ഒരു ലോറിയിടിക്കുന്നു. സയൻ്റെ ഭാര്യയും കുഞ്ഞും മരിക്കുന്നു. സയന് ഗുരുതരമായി പരുക്കേൽക്കുന്നു. അഞ്ച് മാസം കഴിഞ്ഞ് സിസിടിവി കമ്പ്യൂട്ടർ ഓപ്പറേറ്റർ ദിനേശ്
അയാളുടെ വീടിനടുത്ത് ആത്മഹത്യ ചെയ്യുന്നു.
അഞ്ച് മരണങ്ങൾ. കാര്യങ്ങൾ അത്ര സിമ്പിളല്ല.

 മാധ്യമങ്ങളിൽ വാർത്ത വരുന്നു. ആരെയും സംശയമില്ല, സാധാരണ പോലൊരു അന്വേഷണം,
കൊലപാതകം മോഷണമാക്കി മാറ്റി. പിടിയിലായവരെ കോയമ്പത്തൂർ ജയിലിലടക്കുന്നു, എല്ലാം അവസാനിപ്പിച്ചു.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/Hm8413OevLw

മാത്യു സാമുവലിൻ്റെ ഇടപെടൽ എങ്ങനെയാണ് സംഭവിക്കുന്നത് ?

എൻ്റെ ഒരു പഴയ ഡ്രൈവർ ഉണ്ടായിരുന്നു. ഷൈജു.ഡെൽഹിയിൽ രണ്ടു മൂന്നു വർഷം എനിക്കൊപ്പം ഉണ്ടായിരുന്നു. തൃശൂർ കാരൻ.
ഷൈജു വിൻ്റെ അയൽവാസിയാണ് വാളയാർ മനോജ്. വാളയാർ മനോജാണ് റാം ബഹാദൂറിനെ
കൊന്നതെന്ന് എഫ്ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാളയാർ മനോജ് ഷൈജുവിനെ സമീപിക്കുന്നു.
ഇതിനകത്ത് പല ഘടകങ്ങൾ ഉണ്ട്. സയൻ പറഞ്ഞതുണ്ട്.

മാധ്യമങ്ങളിൽ വരണമെന്ന് അവർക്കുണ്ട്. അവർ കേരളത്തിൽ പലരോടും സംസാരിച്ചു. പലരെയും കണ്ടു. എവിടെയും നടക്കുന്നില്ല. എല്ലാവർക്കും
ഭയമാണ്. അവസാനം ഇത് എൻ്റെ അടുത്ത്' വരുന്നു.
ഞാൻ വിഷയം പഠിച്ചു. അവരെ കാണുന്നു. ഏഴ് പ്രാവശ്യമാണ് റെക്കോർഡ് ചെയ്തത്. ഇവരറിയാതെ സ്പൈ കാമറ വെച്ച് ആദ്യം റെക്കോർഡ് ചെയ്യുന്നു. അത് കഴിഞ്ഞ് ശരിക്കുള്ള കാമറയിൽ റെക്കോർഡ്‌ ചെയ്യുന്നു.

എന്തിനാണ് പല പ്രാവശ്യം എടുത്തത് ?

ജനുവിനിറ്റിയാണ് പ്രധാനം.

ഇവർ ആദ്യം പറഞ്ഞതും അവസാനം പറത്തതും ശരിയാണോ, എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് നോക്കണമായിരുന്നു.
ഞാൻ ഒരാളെ വിശ്വസിച്ച് വരുമ്പോൾ അവര് പറയുന്നത് സത്യമാണോ എന്ന് പരിശോധിക്കണം. അല്ലാതെ 
എങ്ങനെ മുന്നോട്ട് പോവും.

എല്ലാം കണ്ടതിനു ശേഷം ഒരു തീരുമാനമെടുത്തു. ഇതിൽ എന്തൊ ഒളിക്കാൻ കഥകളുണ്ട്. ആ കഥകൾ എന്താണ് ?. അതേപ്പറ്റി അന്വേഷണം തുടങ്ങി.

ഇന്ത്യ ഹെഡ്‌

ഇന്ത്യ ഹെഡ് ആന്ധ്ര പ്രഭാ ഗ്രൂപ്പിൻ്റെ ഗ്രൂപ്പിൻ്റെ ചാനലാണ്. ഞാൻ അവരുടെ 
ഇൻവെസ്റ്റിഗേറ്റീവ് എഡിറ്റർ ചേതൻ ശർമ്മയെ കാണുന്നു.

ഇങ്ങനെയൊരു സംഭവം ഉണ്ട്.
പെട്ടെന്ന് പബ്ളിഷ് ചെയ്യാനൊന്നും പറ്റില്ല. സമയമെടുക്കും. പല മാനങ്ങൾ ഉണ്ട്. ഒരു മാസം സമയമെടുക്കും. അവർ സമ്മതിച്ചു.

ടീം വരുന്നു

ഞാൻ ഒരു ടീമിനെ ഉണ്ടാക്കുകയാണ് .

ജിബിനുണ്ട്.ശിവാനിയുണ്ട്.
തമിഴ്നാട്ടിൽ കോട്ടഗിരിയിലേക്ക് താമസം മാറ്റി. ഇടക്ക് ഞാൻ ചെന്നെയിൽ പോകും. കാരണം ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർ അവിടെയാണ്.

പലരേയും കണ്ടു. അവർ ബന്ധപ്പെടുത്തുന്നു. കഥ തന്നെ മാറി.സയൻ പറഞ്ഞതിലേക്ക് പോവുകയാണ്.

സയൻ പറഞ്ഞത് 

കനകരാജ് പറഞ്ഞു,
ജയലളിതയുടെ കൊടകര ബംഗ്ലാവിൽ 2000 കോടി ഉണ്ട്.
നമുക്കത് മോഷ്ടിച്ച് പണം പങ്കിടാം. അതിന് കേരളത്തിൽ നിന്ന് കുറച്ചു ഗുണ്ടകളെ വേണം.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/Hm8413OevLw

ആരാണ് കനകരാജ് ?
ജയലളിതയുടെ ഡ്രൈവർ.പിന്നീട് ശശികലയുടെ ഡ്രൈവർ.
എടപ്പാടി പളനിസാമിയുടെ അയൽവാസി. ഒരേ സമുദായക്കാർ. ജയലളിത പോയസ് ഗാർഡനിൽ നിന്ന് പുറത്താക്കി. പിന്നീട് എടപ്പാടിയുടെ കൂടെ കൂടി.

ബംഗ്ലാവിലെ മുഴുവൻ രഹസ്യങ്ങളും കനകരാജിനറിയാം ?

ബംഗ്ലാവിലെ മുഴുവൻ കാര്യങ്ങളും കനകരാജിനറിയാം.ശശികലയാണങ്കിൽ ജയിലിൽ. അവരുടെ തന്നെ ആളുകൾ പറയുന്നു, 2000 കോടി ഉണ്ട്. നമുക്ക് മോഷ്ടിക്കാം എന്ന്.

കനകരാജ് പ്ലേറ്റ് തിരിച്ചു.

മോഷണത്തിന് പോകുന്നതിന് മുൻപ് ഹോട്ടലിൽ വെച്ച് കനകരാജ് സയനോട് പറയുകയാണ്.

ബംഗ്ലാവിൽ നിന്ന് ഒരു സാധനം പോലും എടുക്കരുത്. ഞാൻ കുറച്ച് രേഖകൾ എടുക്കും. അത് എടപ്പാടി പളനി സാമിക്ക് കൊടുക്കണം. അത് കൊടുത്ത് കഴിയുമ്പോൾ പണം കിട്ടും. അത് നമുക്ക് ഷെയർ ചെയ്യാം.

കനകരാജ് രേഖകൾ എല്ലാം എടുത്തു സേലത്തേക്ക് കൊണ്ടുപോയി. സയൻ അടക്കമുള്ളവർ കോയമ്പത്തൂരിലേക്കും.

ഇത് ഒരു കേസായത് ഇതിനിടക്ക് ഒരു മരണം ഉണ്ടായതു കൊണ്ടാണ്. അല്ലങ്കിൽ ഒരു സ്വാഭാവിക മോഷണമായിപ്പോവുമായിരുന്നു. ?

തീർച്ചയായും.
ഇതിലെ ഒരു ഫ്ലാഷ്ബാക്ക് എന്ന് പറയുന്നത് മരണം ഉണ്ടായത് കൊണ്ട് മാത്രമാണ്
ഇത് വാർത്തയായത്.

ടെലിവിഷൻ ചാനലുകൾ ഒക്കെ ഇത് വാർത്തയാക്കി.
മനോജ് എന്നോട് പറഞ്ഞ് നിലമ്പൂർ വഴിയാണ് കേരളത്തിലേക്ക് കടന്നതെന്നാണ്. സംഭവം കൊലപാതകമാണന്ന്
ചെക് പോസ്റ്റിൽ പൊലീസുകാർ പറയുന്നുണ്ടായിരുന്നുവെന്നും
മനോജ് പറഞ്ഞിട്ടുണ്ട്.

എടപ്പാടി പളനിസാമിയുടെ റോൾ ?

കനകരാജിനെ ഈ ജോലി ഏൽപ്പിച്ചത് എടപ്പാടി പളനിസാമിയാണ്. എന്തായായിരുന്നു ഡോക്യൂമെൻ്റ്സ്. ഇതാണ് ചോദ്യം. എന്താണ് അവിടെ നടന്നത്? 

ജയലളിതയുടെ വെക്കേഷൻ ബംഗ്ളാവിൽ പനീർ സെൽവം, എടപ്പാടി പളനിസാമി, മറ്റ് മന്ത്രിമാരുടെയെല്ലാം അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇവർ ജയലളിതയുടെ മുൻപിൽ ഏറ്റ് പറയുന്ന വീഡിയോകളും അവരുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ഇത് എടുത്തുമാറ്റണം. അതായിരുന്നു മോഷണത്തിൻ്റെ പ്രധാന ഉദ്ദേശം. 

ഇത് ചെയ്തത് എടപ്പാടി പളനിസാമിക്ക് വേണ്ടിയാണ്.
ശശികലക്കും ഇതിൽ പങ്കുണ്ട്.
കാരണം പളനിസാമിയെ മന്ത്രിയാക്കുന്നത് ശശികലയാണ്. ശശികലയുടെ
പേരിലാണ് ഈ ബംഗ്ലാവ് ആദ്യം വാങ്ങുന്നത്. പിന്നീടാണ് ജയലളിതയുടെ പേരിലേക്ക്
മാറ്റുന്നത്.

ശശികലയും ജയലളിതയും തമ്മിലുള്ള ഇടപാടുകൾ ശശികലയുടെ മുൻ ഭർത്താവ്
നടരാജന് അറിയാം. നടരാജന് ഈ സംഭവവുമായി ബന്ധമില്ല. നടരാജൻ
എൻ്റെ സുഹൃത്താണ്. ചിലതൊക്കെ നടരാജൻ എന്നോട് പറഞ്ഞിട്ടുണ്ട്.

ഒരു ബംഗ്ലാവിൽ ഒരു മോഷണം നടക്കുന്നു. ഒരാൾ മരിക്കുന്നു. സാധനങ്ങൾ ഒന്നും പോയിട്ടില്ല. കാര്യം സിമ്പിൾ. അപ്പോഴാണ് നമുക്ക്
കണക്ഷൻ കിട്ടുന്നത്. സയൻ
ആണ് വിവരം പറഞ്ഞു തരുന്നത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു ഈ അഞ്ച് കൊലപാതകങ്ങൾക്കും പിന്നിൽ ആരോ ഉണ്ടന്ന്. ആരാണന്ന് ആർക്കും അറിയില്ല. എന്തൊ ഉണ്ട്. പക്ഷെ വിശദമായി ആരും
നോക്കുന്നില്ല. നാരദ അങ്ങോട്ട് പോയി. അതാണ് ഡോക്യുമെൻറി ആക്കിയത്.

ചേതൻ ശർമ്മ വഞ്ചകൻ

ഡോക്യൂമെൻ്ററി ചേതൻ ശർമ്മക്ക് കൊടുത്തു. അയാൾ ഞെട്ടിപ്പോയി.
ഡോക്യുമെൻ്ററി പബ്ളിഷ് ചെയ്യാമെന്ന് ശർമ്മ പറയുന്നുണ്ട്. നാല് ദിവസമായി അഞ്ച് ദിവസമായി ഒന്നും നടക്കുന്നില്ല. 
അയാൾ അതിനെ കൊല്ലാൻ ശ്രമിച്ചു. അയാൾ അതും കൊണ്ട് എടപ്പാടി പളനിസാമിയുടെ ആളുകളുടെ
അടുക്കലെത്തി. 

ഞാൻ പൊട്ടനാണന്ന് അയാൾ കരുതി. ഞാൻ അയാളെ പിന്തുടർന്നു. അയാളുടെ പുറകെ ആളെ വിട്ടു. അയാളുടെ നീക്കങ്ങൾ റെക്കോർഡ് ചെയ്തു.
പണം വാങ്ങാനായിരുന്നു ചേതൻ ശർമ്മയുടെ ഉദ്ദേശം.
ഞാൻ ശർമ്മയെ വിളിച്ചു വരുത്തി. അയാളുടെ നീക്കങ്ങൾ കാണിച്ചു കൊടുത്തു.
ഇനി താങ്കളുടെ കൂടെ ജോലി ചെയ്യാനില്ലന്ന് അറിയിച്ചു.

വീഡിയോ കാണുവാനായ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/Hm8413OevLw

ഒടുവിൽ ഡോക്യൂമെൻ്റി പബ്ളിഷ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.

ഡൽഹിയിൽ പത്രസമ്മേളനം നടത്തി പബ്ളിഷ് ചെയ്തു. വലിയ വിവാദമായി. എടപ്പാടി പളനിസാമി എനിക്കെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് കൊടുത്തു. ഹൈക്കോടതി പിരിഞ ശേഷം ഇൻജക്ഷൻ
ഓർഡർ വാങ്ങി. പളനി സാമിയെക്കുറിച്ച് ഇനി മിണ്ടരുതെന്നായിരുന്നു ഓർഡർ.
എല്ലാവരും പറഞ്ഞു ചെന്നൈയിൽ പോവരുതെന്ന് .ഞാൻ ചെന്നൈയിൽ പോയി പത്ര സമ്മേളനം നടത്തി.
ജയലളിതയുടെ മരണത്തിൽ പോലും സംശയമുണ്ട്. ശശികലക്ക് കൈയുണ്ടന്ന് ഞാൻ സംസാരിച്ച പലരും എന്നോടിത് പറഞ്ഞിട്ടുണ്ട്.

എടപ്പാടി എനിക്കെതിരെ പത്ര സമ്മേളനം നടത്തി. ഇയാളുടെ
ചാട്ടം കണ്ടപ്പോഴെ എനിക്ക് മനസിലായി, ഇയാൾക്കിതിൽ പങ്കുണ്ടന്ന്.
നാരദ പറഞ്ഞത് ഇത്രയേയുള്ളു. ഇതിനെപ്പറ്റി ഒരു സ്വതന്ത്ര
അന്വേഷണം നടത്തണം.
അത് പറ്റില്ലന്നാണ് അവർ പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കൊടനാട് കൊലപാതകം അന്വേഷിക്കുമെന്ന് ഡിഎംകെ
വാഗ്ദാനം ചെയ്തിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ടു.
സയനേയും മനോജിനേയും പൊലീസ് ഡൽഹിയിൽ വന്ന്
അറസ്റ്റു ചെയ്തു. എന്നെ തൊട്ടില്ല.  എനിക്കെതിരെ
ഹൈക്കോടതിയിൽ കേസ് കൊടുത്തു.
ഞാൻ പ്രതിപക്ഷത്തിന് വേണ്ടിയാണ് ഇത് നടത്തിയതെന്നാണ് എനിക്കെതിരായ ആരോപണം.
അതും അന്വേഷിക്കട്ടെ. സത്യം പുറത്തു വരട്ടെ.
രണ്ട് മാസം മുൻപ് നാലു പേർ അറസ്റ്റിലായി. എഐഎഡിഎംകെ നേതാക്കളെ ചോദ്യം ചെയ്തു.
അതോടെ സംഭവത്തിന് ലിങ്ക് ഉണ്ടായി.  ഡോക്യുമെൻ്ററി സത്യമായി.

ഉറപ്പായിട്ടും എടപ്പാടി പളനിസാമിയെ ചോദ്യം ചെയ്യും. എടപ്പാടി രാഷ്ട്രീയ കൊലപാതകം ചെയ്ത കില്ലറാണ്.ഇതിൽ അന്വേഷണം വേണം.
നാരദ അത് മാത്രമാണ് ചെയ്തത്.