അമ്പമ്പോ...എംബപ്പെ

ഇരട്ട ഗോളുകളും അസിസ്റ്റുമായി എംബപ്പെ ഗോളുമായി നെയ്മറും മെസ്സിയും പി.എസ്ജി.ക്ക് മറ്റൊരു അനായാസ വിജയം

അമ്പമ്പോ...എംബപ്പെ

ഫ്രഞ്ച് ലീഗിൽ പി.എസ്.ജി കിരീടത്തിലേക്ക് അടുക്കുന്നു. ലൊറിയന്റിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് പി.എസ്.ജി നേടിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ എംബപ്പെയാണ് കളിയിലെ താരമായത്. മെസ്സിയും നെയ്മറും എംബപ്പെയും ഒരുമിച്ചിറങ്ങിയ മത്സരത്തിൽ മൂവരും ഒരുമിച്ചാണ് ആദ്യ ഗോൾ സൃഷ്ടിച്ചത്. 12ആം മിനുട്ടിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എംബപ്പെ പന്ത് നെയ്മറിന് കൈമാറുകയും താരം പന്ത് വലയിൽ എത്തിക്കുകയുമായിരുന്നു.

27 മിനുട്ടിൽ ഇദ്രിസ് ഗുയെ നൽകിയ പാസ് സ്വീകരിച്ച് എംബപ്പെ വീണ്ടും വല കുലുക്കി. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മൊഫിയിലൂടെ ഒരു ഗോൾ മടക്കി കൊണ്ട് സന്ദർശകർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 67ആം മിനുട്ടിൽ എംബപ്പെ വീണ്ടും സ്കോർ ചെയ്ത് കൊണ്ട് കളി 3-1 എന്നാക്കി. 73ആം മിനുട്ടിൽ എംബപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസ്സി കൂടി ഗോൾ നേടിയതോടെ പി.എസ്.ജി വിജയം ഉറപ്പാക്കി. ഇതിനൊപ്പം നെയ്മർ എംബപ്പെയുടെ പാസിൽ നിന്ന് ഗോൾ നേടി. 30 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി പി.എസ്.ജി ലീഗിൽ ബഹുദൂരം മുന്നിലാണ്.