കോവിഡിനൊപ്പം അഞ്ചാംപനിയും ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അന്ധത, മസ്തിഷ്‌ക വീക്കം, വയറിളക്കം, കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍

കോവിഡിനൊപ്പം അഞ്ചാംപനിയും  ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരി കൊടും പിരികൊണ്ടിരിക്കെ ഈ വര്‍ഷം ലോകമെമ്ബാടുമുള്ള അഞ്ചാംപനി കേസുകളില്‍ ഏകദേശം 80% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് രോഗങ്ങളും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമായും കുട്ടികളെ ആക്രമിക്കുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അന്ധത, മസ്തിഷ്‌ക വീക്കം, വയറിളക്കം, കഠിനമായ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കുറഞ്ഞത് 95% എങ്കിലും വാക്‌സിനേഷന്‍ എടുക്കുന്നതാണ് ഇത് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. എന്നിരുന്നാലും പല രാജ്യങ്ങളും ആ ലക്ഷ്യത്തില്‍ എത്താറില്ല. യുഎന്‍ ഡാറ്റ പ്രകാരം വെറും 46% വാക്‌സിനേഷനാണ് സൊമാലിയ നല്‍കിയത്. 

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

കൊറോണ വൈറസ് പാന്‍ഡെമിക് ലോകമെമ്ബാടുമുള്ള കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ കാമ്ബെയ്നുകളെ തടസ്സപ്പെടുത്തി, ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഒരു തികഞ്ഞ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണെന്ന് യുനിസെഫും ലോകാരോഗ്യ സംഘടനയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ആഗോളതലത്തില്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 17,300-ലധികം മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 9,600 കേസുകളായിരുന്നു.