വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാൻ നിയമം അനുവദിക്കുന്നില്ലന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു.

കോവിഡ് മഹാമാരി മൂലം ചൈനയിൽ നിന്ന് മടങ്ങിയവർക്ക് പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് എംസിഐ വാക്കാൽ നിലപാട് അറിയിച്ചത്.

വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാൻ നിയമം അനുവദിക്കുന്നില്ലന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: വിദേശ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകാൻ നിയമം അനുവദിക്കുന്നില്ലന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഹൈക്കോടതിയെ
അറിയിച്ചു. കോവിഡ് മഹാമാരി മൂലം ചൈനയിൽ നിന്ന് മടങ്ങിയവർക്ക് പഠനം പൂർത്തിയാക്കാൻ അവസരം ഒരുക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് എംസിഐ വാക്കാൽ നിലപാട് അറിയിച്ചത്. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി എം സിഐ ക്ക് നിർദേശം നൽകി.
ചൈനയിലേക്ക് മടങ്ങാൻ വിസ അനുവദിക്കുകയോ, തുടർ പഠനത്തിന് സൗകര്യം ഒരുക്കുകയോ വേണമെന്നാവശ്യപ്പെട്ട്  പാരൻ്റസ് അസോസിയേഷൻ ഓഫ് ഫോറിൻ മെഡിക്കൽ ഗ്രാജേjറ്റ്സ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. ഹൗസ് സർജൻ സി പൂർത്തിയാക്കാത്തവർക്ക്
നാട്ടിൽ ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുന്നതിന് തടസ്സമില്ലന്നും എംസിഐ
അറിയിച്ചു.ഇരുപത്തിമൂവായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിൽ മെഡിക്കൽ വിദ്യാഭ്യസം തേടിയിട്ടുള്ളത്. ഇതിൽ നല്ലൊരു ശതമാനം മലയാളികളാണ്. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.