മെറിറ്റ് മാത്രമായിരിക്കും പരിഗണന; എത്ര സീനിയറാണെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കൂ- രാഹുല്‍ ഗാന്ധി

മെറിറ്റ് മാത്രമായിരിക്കും പരിഗണന; എത്ര സീനിയറാണെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കൂ- രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഒരു കുടുംബമാണെന്നും എന്നാല്‍ ആര്‍.എസ്.എസില്‍നിന്ന് വേറിട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിയില്‍ സാധ്യമാണെന്നും രാഹുല്‍ ഗാന്ധി.തെലങ്കാനയില്‍ ഒരു പൊതുപരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

എല്ലാവരുടെയും ശബ്ദം കേള്‍ക്കേണ്ടതുണ്ട്. പക്ഷെ, അത് മാധ്യമങ്ങളിലൂടെ കേള്‍ക്കുന്ന സ്ഥിതിയുണ്ടാകരുത്. അഭിപ്രായ ഭിന്നതകളെല്ലാം പാര്‍ട്ടിക്കകത്ത് പരിഹരിക്കേണ്ടതാണ്. ആര്‍.എസ്.എസിനെപ്പോലെ ഒറ്റ അഭിപ്രായം മാത്രം അനുവദിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്-രാഹുല്‍ ഗാന്ധി പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മാധ്യമങ്ങള്‍ക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവയ്ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നും രാഹുല്‍ സൂചിപ്പിച്ചു. ''പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് ലഭിക്കും. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇത്. എത്ര മുതിര്‍ന്ന നേതാവാണെങ്കില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് അവസരം ലഭിക്കില്ല.'' - അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിവിധ പരിപാടികള്‍ക്കായി എത്തിയതാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സന്ദര്‍ശനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയത്. നേരത്തെ, ഉസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധിയുടെ സംവാദം നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത് സര്‍വകലാശാലാ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രാഹുല്‍ ഇന്ന് ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചു.