മെസ്സിയും കൂട്ടരും ജിദ്ദ ചരിത്ര മേഖല സന്ദര്‍ശിച്ചു
സൗദി ടൂറിസം അംബാസഡറായി നിയമിതനായ മെസ്സി ജിദ്ദയില്‍ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കളോടൊപ്പം എത്തിയത്

ജിദ്ദയിലെത്തിയ അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിയും സുഹൃത്തുകളും ജിദ്ദ ചരിത്രമേഖല സന്ദര്‍ശിച്ചു. ടൂറിസം എക്സിക്യൂട്ടീവ് ആന്‍ഡ് സ്ട്രാറ്റജിക് അഫയേഴ്സ് ഉപമന്ത്രി ഹൈഫ ബിന്ത് മുഹമ്മദ് ആലു സഊദിനോടൊപ്പമായിരുന്നു സന്ദര്‍ശനം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സൗദി ടൂറിസം അംബാസഡറായി നിയമിതനായ മെസ്സി ജിദ്ദയില്‍ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കളോടൊപ്പം എത്തിയത്. ജിദ്ദ സീസണ് പരിപാടിയിലും ചെങ്കടല്‍ പര്യവേഷണത്തിലും അദ്ദേഹം പങ്കെടുക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
പൗരാണിക പ്രൗഢിയുള്ള ജിദ്ദയുടെ ചരിത്രവും കലയും അതിഥികളില്‍ വേറിട്ട മതിപ്പ് സൃഷ്ടിച്ചതായി മെസ്സിയുടെ ചരിത്ര മേഖല സന്ദര്‍ശനം വിവരിക്കവേ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഹൈഫ ബിന്ത് മുഹമ്മദ് കുറിച്ചു. മെസ്സിയും സുഹൃത്തുക്കളും ചരിത്ര മേഖല സന്ദര്‍ശിക്കുന്ന പടവും ഒപ്പം പോസ്റ്റ് ചെയ്തിരുന്നു. ജിദ്ദയും അവിടുത്തെ ജനങ്ങളും ആദ്യ കാഴ്ചയില്‍ തന്നെ സന്ദര്‍ശകരുടെ മനം കവര്‍ന്നതായും പോസ്റ്റില്‍ വ്യക്തമാക്കി.