മങ്കിപോക്‌സ് രോഗം യു.എസിലും: രോഗികളില്‍ ഏറെ സ്വവര്‍ഗ രതിക്കാര്‍

വസൂരി പടര്‍ത്തുന്ന അതെ ജനുസില്‍പ്പെട്ട വൈറസുകളാണ് മങ്കിപോക്‌സ് രോഗവും പടര്‍ത്തുന്നത്.

മങ്കിപോക്‌സ് രോഗം യു.എസിലും: രോഗികളില്‍ ഏറെ സ്വവര്‍ഗ രതിക്കാര്‍

മോണ്‍ട്രിയാല്‍: യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നാലെ യുഎസിലും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചു. വളരെ അപൂര്‍വമായ വൈറസ് രോഗബാധയാണ് മങ്കിപോക്‌സ്. കാനഡയില്‍ യാത്ര ചെയ്‌ത യുഎസ് പൗരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

കാനഡയിലെ ക്യുബെക്‌സ് പ്രവിശ്യയില്‍ മങ്കിപോക്‌സ് എന്ന് സംശയിക്കുന്ന 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ പരിശോധന നടക്കുകയാണെന്ന് പ്രവിശ്യയിലെ ആരോഗ്യ അധികൃതര്‍ പറഞ്ഞു. മങ്കിപോക്‌സ് പിടിപെട്ടാല്‍ ആദ്യഘട്ടത്തില്‍ പനി, പേശി വേദന,ലിംഫ് നോഡുകളിലെ ( lymph nodes ) വീക്കം- കഴുത്ത് ഭാഗത്തും തലയിലും ധാരളം ലിംഫ് നോഡുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവയ്‌ക്കാണ് സാധാരണയായി വീക്കം സംഭവിക്കുന്നത്- എന്നിവയാണ് ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സ് പിടിപെട്ടാല്‍ ഉള്ളതുപോലെയുള്ള തിണര്‍പ്പുകള്‍ മുഖത്തും ശരീരത്തിന്‍റെ മറ്റ് പല ഭാഗങ്ങളില്‍ കാണപ്പെടും.

യുഎസിലെ മസാച്ചുസെറ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച വ്യക്തി നിലവില്‍ സുരക്ഷിതനാണെന്നും പൊതുജനാരോഗ്യ വെല്ലുവിളി നിലവില്‍ ഇല്ലെന്നും മസാച്ചുസെറ്റ് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. ശരീര ദ്രവം, വ്രണം, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയില്‍ നിന്ന് മങ്കിപോക്‌സ് രോഗം പകരും. ഈ രോഗം ലൈംഗിക വേഴ്‌ച വഴിയും ഉണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയായി പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുകയാണ്.

പുരുഷ-പുരുഷ ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെട്ടവര്‍ക്ക് രോഗം: ഇവിടങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കപ്പെട്ടത് സെക്‌ഷ്വല്‍ നെറ്റ്‌വര്‍ക്കിനുള്ളില്‍ നിന്നാണെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പോക്‌സ് വൈറസ് വിദഗ്‌ധന്‍ ഇന്‍ഗര്‍ ഡാമന്‍ പറഞ്ഞു. പരസ്‌പരം ലൈംഗിക ബന്ധമുള്ള ഒരു കൂട്ടം ആളുകളെയാണ് സെക്‌ഷ്വല്‍ നെറ്റ്‌വര്‍ക്ക് എന്ന് പറയുന്നത്. യൂറോപ്പില്‍ മങ്കിപോക്‌സ് രോഗം പിടിപെട്ടവരില്‍ അധികവും മറ്റൊരു പുരുഷനുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ട പുരുഷന്‍മാരാണ്. കഴിഞ്ഞ മെയ്‌ 6 മുതല്‍ ആറ് മങ്കിപോക്‌സ് കേസുകളാണ് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതെന്ന് യുകെയിലെ ആരോഗ്യ സുരക്ഷ ഏജന്‍സി വ്യക്തമാക്കി. സ്പെയിനിലും പോര്‍ച്ചുഗലിലുമായി 40ലധികം സംശിയിക്കപ്പെടുന്നതോ സ്ഥിരീകരിക്കപ്പെട്ടതോ ആയ മങ്കിപോക്‌സ് രോഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്താണ് മങ്കിപോക്‌സ്: മങ്കിപോക്സ്, പേര് സൂചിപ്പിക്കുന്നത് പോലെ, മൃഗങ്ങളിൽ പ്രാഥമികമായി സംഭവിക്കുന്ന ഒരു സൂനോട്ടിക് രോഗമാണ്. എന്നിരുന്നാലും, ഇത് മനുഷ്യർക്കും പകരാം. ഉദാഹരണത്തിന്, റിസസ് മങ്കി മാംസം കഴിക്കുന്നതിലൂടെയാണ് വൈറസ് പകരുന്നത്. മങ്കിപോക്സ് ഒരു പകർച്ച വ്യാധി ഓർത്തോപോക്സ് വൈറസ് സിമിയേ അല്ലെങ്കിൽ സിമിയൻ പോക്സ് എന്ന വൈറസ് പകരുന്നത്. വസൂരിക്ക് കാരണമായ വൈറസും ഈ ജനുസില്‍ പെട്ടതാണ്.

കുരങ്ങൻ മാംസം പലപ്പോഴും ആഫ്രിക്കയിലെ മനുഷ്യ മെനുവിൽ ഉള്ളതിനാൽ, ഈ വഴി മനുഷ്യരിലേക്കും രോഗം പകരുന്നു, ഇത് അവ ചുരുങ്ങുന്നു വസൂരി രോഗം, ഇത് മനുഷ്യന്റെ വസൂരിയോട് സാമ്യമുള്ളതാണ് (ഓർത്തോപോക്സ് വൈറസ് വേരിയോള വൈറസ് മൂലമാണ്). സ്രവങ്ങളിലൂടെയും അണുബാധ സാധ്യമാണ് രക്തം രോഗം ബാധിച്ച മൃഗങ്ങളുടെ, ഉദാഹരണത്തിന് കടിയേറ്റും പോറലിലൂടെയും മുറിവുകൾ, പക്ഷേ ഈ റൂട്ടിലൂടെയുള്ള അണുബാധയുടെ സാധ്യത വളരെ കുറവാണ്.

ഗവേഷണത്തിനായി പാര്‍പ്പിച്ച ഒരു കൂട്ടം കുരങ്ങന്‍മാരില്‍ 1958ലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ടാണ് മങ്കിപോക്‌സ് എന്ന പേര് വരാന്‍ കാരണം. മനുഷ്യരില്‍ ആദ്യമായി മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചത് 1970ല്‍ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്.

വസൂരിയെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഊര്‍ജിതമായ കാലഘട്ടമായിരുന്നു ഇത് എന്നതും ശ്രദ്ധേയമാണ്. അതിന്ശേഷം പല പശ്ചിമ-മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും മങ്കിപോക്‌സ് വ്യാപിച്ചു. അന്താരാഷ്ട്ര യാത്രകള്‍ വഴിയും മൃഗങ്ങളെ ഇറക്കുമതി ചെയ്‌തത് വഴിയും ആഫ്രിക്കയുടെ പുറത്തും മങ്കിപോക്‌സ് രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മങ്കിപോക്‌സ് വൈറസിന്‍റെ പ്രഭവ കേന്ദ്രം ഏത് ജീവിയാണ് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ആഫ്രിക്കന്‍ എലികളോ അല്ലെങ്കില്‍ ചില കുരങ്ങുകള്‍ തന്നയോ ആയിരിക്കാം ഇതിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് അനുമാനിക്കപ്പെടുന്നത്.