മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രീം കോടതി. ഡാം സുരക്ഷാ നിമയ പ്രകാരമുള്ള പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്കു കൈമാറി.ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണ സജ്ജമാകുന്നതു വരെയാണ് ക്രമീകരണം. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ വീതം സമിതിയില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം 11ന് സമിതി തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇനി മുതല്‍ അധികാരം മേല്‍നോട്ട സമിതിക്കായിരിക്കും