ഇത് ചരിത്രം..ഇന്ത്യൻ ഫുട്ബോളിന് തിലകക്കുറി

ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് വിജയം

ഇന്ത്യൻ ഫുട്ബോൾ ക്ലബുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ക്ലബ് എ.എഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരം വിജയിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു മുംബൈ സിറ്റിയുടെ വിജയം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഹമദി അഹ്മദിലൂടെയാണ് എയർ ഫോഴ്സ് ക്ലബ് ലീഡ് എടുത്തത്. ഇതിനു പിന്നാലെ ഉണർന്നു കളിച്ച മുംബൈ സിറ്റി 70ആം മിനുട്ടിൽ ഡിയേഗോ മൊറീസിയോയിലൂടെ സമനില നേടി. മൊറിസിയോ നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ 75ആം മിനുട്ടിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് മുംബൈ സിറ്റി ലീഡും നേടി. അഹ്മദ് ജാഹു എടുത്ത ക്രോസ് രാഹുൽ ബെഹ്കെ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഒരു ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ ഇതോടെ മാറി. മുംബൈ സിറ്റി 2-1. എയർ ഫോഴ്സ് ക്ലബ്. ഇതിനു ശേഷം സമർത്ഥമായി കളിച്ച മുംബൈ സിറ്റി അഭിമാന വിജയം സ്വന്തമാക്കുകയും ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റി അൽ ശബാബിനോട് പരാജയപ്പെട്ടിരുന്നു.