ഇടത് മുന്നണിയിലേക്കുള്ള ക്ഷണം കുരുക്കെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍.
പികെ കുഞ്ഞാലിക്കുട്ടി-കെ.ടി ജലീല്‍ രഹസ്യ ചര്‍ച്ചയുണ്ടായെന്നും കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇടത് മുന്നണിയിലേക്കുള്ള ഇ.പി ജയരാജന്റെ ക്ഷണം കുരുക്കെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. തുടര്‍ച്ചയായി അധികാരത്തില്‍ നിന്ന് മാറി നില്ക്കുന്ന ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീതി കോണ്‍ഗ്രസിന് നല്‍കുകയാണ് ഇപി ജയരാജന്റെ പ്രധാന ലക്ഷ്യമെന്ന് ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു. ഒരേ സമയം യുഡിഎഫിനകത്തും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാക്കുയാണ് ലക്ഷ്യമെന്ന് ലീഗ് നേത്യത്വം കരുതുന്നു. യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ലീഗ് നേത്യത്വത്തിന്റെ നീക്കം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
പികെ കുഞ്ഞാലിക്കുട്ടി-കെ.ടി ജലീല്‍ രഹസ്യ ചര്‍ച്ചയുണ്ടായെന്നും കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മതേതരവാദികള്‍ ഒരേ ദിശയിലേക്ക് വരുമെന്ന് കുറിച്ച് ലീഗ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് കെടി ജലീല്‍ ഫെയ്സ്ബുക്കിലെഴുതിയ വരികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലീഗ് ഇടത്പക്ഷത്തിലേക്കെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഇത്തരം പ്രസ്താവനകളാണ്. ഒരു സംശയത്തിനും ഇട നല്‍കാതെ അത്തരമൊരു ചിന്തയില്ലെന്ന നിലപാട് മുസ്ലീംലീഗ് നേത്യത്വം പ്രഖ്യാപിച്ചതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് താത്ക്കാലിക വിരാമമായിരുന്നു. ഇതിനിടയിലാണ് എല്‍ഡിഎഫ് കണ്‍വീനറായി ചുമതലയേറ്റയുടന്‍ ഇപി ജയരാജന് ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിക്കുന്നത്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
തുടര്‍ച്ചയായി അധികാരത്തില്‍ നിന്ന് മാറി നില്ക്കുന്ന ലീഗ് യുഡിഎഫ് വിടുമെന്ന പ്രതീതി കോണ്‍ഗ്രസിന് നല്‍കുകയാണ് ഇപി ജയരാജന്റെ പ്രധാന ലക്ഷ്യമെന്ന് ലീഗ് നേതാക്കള്‍ വിലയിരുത്തുന്നു. പരമ്ബരാഗതമായി സിപിഎം വിരുദ്ധ ചേരിയില്‍ നില്ക്കുന്ന ലീഗ് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇപി ജയരാജന്റെ ക്ഷണം കാരണമായതായി നേത്യത്വം കരുതുന്നു. അതുകൊണ്ടാണ് ഇപി ജയരാജന് അതിരൂക്ഷമായി എംകെ മുനീറും,പിഎംഎ സലാമും,കെപിഎ മജീദും മറുപടി നല്‍കിയത്. റമദാന് ശേഷം വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ സമര രംഗത്ത് ഇറങ്ങി ചര്‍ച്ചകള്‍ക്ക് വിരാമമിടുകയാണ് ലീഗിന്റെ ലക്ഷ്യം.