മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസ

അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിനാണ് ഈ നീക്കം. പ്രതികരണം ചോദിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ചിത്രങ്ങള്‍ക്കൊപ്പമുണ്ടാവും

മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസ

മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിനാണ് ഈ നീക്കം. പ്രതികരണം ചോദിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ചിത്രങ്ങള്‍ക്കൊപ്പമുണ്ടാവും.
 മനുഷ്യര്‍ക്കൊപ്പമോ അതിനേക്കാള്‍ മുകളിലോ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.

നഗ്നരായ ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ്. ഡിഎന്‍എയുടെ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാവും. കൈ ഉയര്‍ത്തി വീശുന്ന സ്ത്രീയുടേയും പുരുഷന്റേയും ചിത്രമാണിതില്‍.
ബീക്കണ്‍ ഇന്‍ ദി ഗാലക്‌സി എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് നാസ ശാസ്ത്രജ്ഞര്‍ ഈ ചിത്രം പുറത്തുവിട്ടത്. ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഈ പദ്ധതിയുടെ ഭാഗമായി ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍, ഡിഎന്‍എ വിവരങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.