സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടി

സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 406 പേർ രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,59,856 ഉം രോഗമുക്തരുടെ എണ്ണം 7,44,327 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,118 ആയി തുടരുന്നു. നിലവിൽ 6,411 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 64 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.