മൈക്രോചിപ്പുകള്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്താമെന്നു പുതിയ അവകാശവാദം

2019-ലാണ് ചര്‍മ്മത്തിനുള്ളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച്‌ തന്റെ ഇടതുകൈ ഉപയോഗിച്ച്‌ പണമിടപാട് നടത്താന്‍ തുടങ്ങിയത്

മൈക്രോചിപ്പുകള്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്താമെന്നു പുതിയ അവകാശവാദം

മൈക്രോചിപ്പുകള്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്താമെന്ന അവകാശവാദവുമായി എത്തിയിരിയ്്ക്കുകയാണ് 37-കാരനായ പാട്രിക് പൗമന്‍.എടിഎം കാര്‍ഡോ മൊബൈല്‍ ഫോണോ ഇല്ലാതെ പണമിടപാട് നടത്താന്‍ കഴിയുമെന്നാണ് നെതര്‍ലാന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹം അവകാശപ്പെടുന്നത്. ഇടതുകൈ കാര്‍ഡ് റീഡറില്‍ വച്ച ശേഷം പണം കൈമാറാനാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.

2019-ലാണ് ചര്‍മ്മത്തിനുള്ളില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച്‌ തന്റെ ഇടതുകൈ ഉപയോഗിച്ച്‌ പണമിടപാട് നടത്താന്‍ തുടങ്ങിയത്. ആരെങ്കിലും തന്നെ ആക്രമിക്കാനോ ഒന്നു തൊടാനോ വന്നാല്‍ ആ ഭാഗത്ത് നല്ല വേദന ഉണ്ടാകുമെന്ന് പൗമന്‍ പറഞ്ഞു. 1998ലാണ് ആദ്യമായി മൈക്രോചിപ്പ് മനുഷ്യശരീരത്തില്‍ പരീക്ഷിച്ചത്. ബ്രിട്ടീഷ് പോലിഷ് എന്ന സ്ഥാപനമാണ് ഇംപ്ലാന്റബിള്‍ പണമിടപാട് നടത്തുന്ന ചിപ്പുകള്‍ വിറ്റഴിച്ച ആദ്യത്തെ കമ്ബനി.

ഒരു ഗ്രാമില്‍ താഴെ ഭാരവും ഒരു അരിമണിയേക്കാള്‍ വലുതുമായ വാലറ്റ്മോര്‍ ചിപ്പാണിത്. അഞ്ഞൂറിലധികം ചിപ്പുകള്‍ ഇതിനോടകം വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. ചിപ്പിലൂടെ വെള്ളം, കാപ്പി തുടങ്ങിയ ഭക്ഷണ സാധനങ്ങളും ഇത്തരത്തില്‍ ആളുകള്‍ വാങ്ങിയിരുന്നുവെന്ന് സ്ഥാപനത്തിന്റെ ഉടമ പറയുന്നു. പ്ലാസ്റ്റിക്കിന് സമാനമായ പ്രകൃതിദത്തമായ വസ്തുവായി ഇതിനെ കാണുന്നു. ഇതിന് ബാറ്ററി സംവിധാനമോ ഒന്നും ഇല്ലെന്ന് കമ്ബനി ഉടമ വ്യക്തമാക്കുന്നു.