നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്

10 ദിവസം പ്രായമുള്ള കുഞ്ഞിനെ തെലങ്കാന നമ്പള്ളിയിലെ നിലോഫർ ആശുപത്രിയ്‌ക്ക് സമീപമാണ് കണ്ടെത്തിയത്

നവജാതശിശു സ്വകാര്യ ആശുപത്രിയ്‌ക്ക് സമീപം ചാക്കില്‍ ; ഉപേക്ഷിക്കാന്‍ കാരണം ഭിന്നശേഷിയെന്ന് പൊലീസ്

ഹൈദരാബാദ് : തെലങ്കാന നമ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം പ്ലാസ്റ്റിക് ചാക്കില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലോഫർ ആശുപത്രിയോട് ചേര്‍ന്നാണ് കണ്ടെടുത്തത്. ജീവനക്കാര്‍ ശിശുവിനെ ചികിത്സയ്‌ക്ക് വിധേയമാക്കി.ഭിന്നശേഷിയുള്ള കുഞ്ഞിന് മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിശുവിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.