സിഐഎയുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി ഇന്ത്യന്‍ വംശജന്
സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിഐഎ മുന്‍ഗണന നല്‍കുന്നതെന്നും അതിന്റെ ഭാഗമായാണ് പുതിയ സിടിഒ സ്ഥാനമെന്നും ബെണ്‍സ് വ്യക്തമാക്കി. സിഐഎയുടെ ക്ഷണം നന്ദ് മുൽചന്ദനി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ബെണ്‍സ് പറഞ്ഞു.

ഹൈദരാബാദ്: അമേരിക്കയുടെ ഇന്റലിജന്‍സ് ഏജസിയായ സിഐഎയുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി (സിടിഒ) ഇന്ത്യന്‍ വംശജനായ നന്ദ് മുല്ചന്ദനി നിയമിതനാകും. സമൂഹമാധ്യമത്തിലൂടെ സിഐഎ ഡയറക്ടര്‍ വില്യം ജെ. ബെണ്സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും സിലിക്കണ്‍ വാലി പോലുള്ള ഉന്നത സ്ഥാപനങ്ങളില്‍ 25 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള നന്ദ് മുൽചന്ദനി സിഐഎയുടെ വളര്‍ച്ചയില്‍ പുതിയ പാതയൊരുക്കുമെന്നും ബെണ്‍സ് ട്വീറ്റ് ചെയ്തു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിഐഎ മുന്‍ഗണന നല്‍കുന്നതെന്നും അതിന്റെ ഭാഗമായാണ് പുതിയ സിടിഒ സ്ഥാനമെന്നും ബെണ്‍സ് വ്യക്തമാക്കി. സിഐഎയുടെ ക്ഷണം നന്ദ് മുൽചന്ദനി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ബെണ്‍സ് പറഞ്ഞു.
അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ജോയിന്റ് ഇന്റലിജന്‍സ് സെന്ററിന്റെ ആക്ടറ്റിങ് ഡയറക്ടറായും സിടിഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള നന്ദ് മുൽചന്ദനി ഓബ്ലക്സ്, ഡിറ്റര്മിയ പോലുള്ള നിരവധി സ്റ്റാര്‍ട്ട് അപ്പുകളുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
സിഐഎയുടെ സിടിഒ ആയി നിയമനം ലഭിച്ചത് ബഹുമതിയായി കാണുന്നുവെന്ന് നന്ദ് മുല്ചന്ദനി പ്രതികരിച്ചു. 1987ല്‍ ഡല്‍ഹി ബ്ലൂബെൽസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നന്ദ് മുല്ചന്ദനി ഉന്നത വിദ്യാഭ്യാസം ചെയ്തത് യുഎസിലെ മികച്ച സര്‍വകലാശാലകളായ ഹാര്‍വാഡ്, സ്റ്റാന്‍ഫോര്‍ഡ്, കോര്‍ണല്‍ എന്നിവിടങ്ങളിലാണ്.