ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും കശ്മീരിലെ സുരക്ഷയില്‍ പുരോഗതിയില്ലെന്ന് ഒമര്‍ അബ്ദുല്ല

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും കശ്മീരിലെ സുരക്ഷയില്‍ പുരോഗതിയില്ലെന്ന് ഒമര്‍ അബ്ദുല്ല

ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയതിന് ശേഷവും സംസ്ഥാനത്തെ സുരക്ഷസ്ഥിതിയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല.സംസ്ഥാനത്തിന്‍റെ പ്രത്യേക അധികാരങ്ങള്‍ എടുത്ത് കളഞ്ഞതിന് ശേഷവും കൊലപാതകങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടര്‍ച്ചയായി നടക്കുന്നു. കഴിഞ്ഞ ഏതാനം ആഴ്ചകളില്‍ അത്തരത്തില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നത് -ഒമര്‍ അബ്ദുല്ല പറഞ്ഞു. കുറച്ച്‌ ദിവസത്തേക്ക് ഇത് നിര്‍ത്തുമെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചഭാഷിണി നിരോധനത്തില്‍ ജനങ്ങളുടെ വികാരമെന്താണെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചഭാഷിണി മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ 370തുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞങ്ങള്‍ ഞങ്ങളുടെ കാഴ്ചപ്പാട് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും നിയമം കൈയ്യിലെടുക്കില്ലെന്നും മറ്റൊരു രാജ്യത്തിന്‍റെ ഭാഷ സംസാരിക്കുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.