ഒരു മാസം പിന്നിട്ട് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ്; വരുമാനം മൂന്ന് കോടി, അര ലക്ഷത്തിലേറെ യാത്രക്കാര്‍

ഒരു മാസം പിന്നിട്ട് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ്; വരുമാനം മൂന്ന് കോടി, അര ലക്ഷത്തിലേറെ യാത്രക്കാര്‍

എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്.നോണ്‍ എ സി വിഭാഗത്തില്‍ 17 സര്‍വീസും എ സി സീറ്റര്‍ വിഭാഗത്തില്‍ അഞ്ച് സര്‍വീസും എ സി സ്ലീപ്പര്‍ വിഭാഗത്തില്‍ നാല് സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട്- ബംഗളൂരു രണ്ട് ട്രിപ്പും കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എ സി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്. എ സി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്- ബംഗളൂരു, തിരുവനന്തപുരം- പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട- ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

നോണ്‍ എസി വിഭാഗത്തില്‍ തിരുവനന്തപുരം- കോഴിക്കോട് മൂന്ന്, തിരുവനന്തപുരം- കണ്ണൂര്‍ ഒന്ന്, നിലമ്ബൂര്‍- ബംഗളൂരു ഒന്ന്, തിരുവനന്തപുരം- പാലക്കാട് ഒന്ന്, തിരുവനന്തപുരം- നിലമ്ബൂര്‍ ഒന്ന്, തിരുവനന്തപുരം- സുല്‍ത്താന്‍ ബത്തേരി രണ്ട്, പത്തനംതിട്ട- മൈസൂര്‍ ഒന്ന്, പത്തനംതിട്ട- മംഗലാപുരം ഒന്ന്, പാലക്കാട്- ബംഗളൂരു ഒന്ന്, കണ്ണൂര്‍- ബംഗളൂരു ഒന്ന്, കൊട്ടാരക്കര- കൊല്ലൂര്‍ ഒന്ന്, തലശ്ശേരി- ബംഗളൂരു ഒന്ന്, എറണാകുളം- കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം- മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.