വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി

വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി. ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ കേസ് എടുതിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയാണ് വിജയ് ബാബുവിനെതിരേ മാനഭംഗപ്പെടുത്തിയതായി കേസ് നല്‍കിയത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

എറണാകുളം സൗത്ത് പോലീസാണ് ഇത് സംബന്ധിച്ച കേസെടുത്തിരുന്നത്.ഇന്നലെ രാത്രി വൈകി ഇതിനുള്ള വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam