ഓസോണ്‍ പാളിയിലെ വിള്ളല്‍: ഭൂമിയെ കാത്തിരിക്കുന്നത് വൻദുരന്തം

കാലിഫോർണിയ റിവർസൈഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്

ഓസോണ്‍ പാളിയിലെ വിള്ളല്‍: ഭൂമിയെ കാത്തിരിക്കുന്നത് വൻദുരന്തം

ഓസോൺ പാളിയിൽ കഴിഞ്ഞ വര്‍ഷം രൂപപ്പെട്ട വിള്ളല്‍ ഭൂമിയെ സാരമായി ബാധിച്ചേക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയെ തണുപ്പിക്കുന്ന സംവിധാനം താറുമാറാവുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അന്റാർട്ടിക്കയ്‌ക്ക് മുകളിലായുള്ള ഓസോൺ പാളിയില്‍ രൂപപ്പെട്ട വലിയ ദ്വാരം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശ്രദ്ധയില്‍ പെടുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ കുത്തനെ കൂടാൻ ഇതുകാരണമാവുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിയ പഠനം പറയുന്നു. റിപ്പോര്‍ട്ട് "നേച്ചർ ക്ലൈമറ്റ് ചേഞ്ച്" ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ഇളംനീല നിറമുള്ള, രൂക്ഷഗന്ധമുള്ള ഓസോൺ ഹരിതഗൃഹവാതകങ്ങളിൽ ഒന്നാണ്. അന്തരീക്ഷത്തിൽ ഒരു നിശ്ചിത താപനിലയുണ്ടെങ്കിലേ ഓസോണിനു നിലനിൽക്കാനാകൂ. ട്രോപ്പോസ്ഫിയറിൽ നിന്നു മുകളിലേക്കു താപവികിരണങ്ങൾ കടന്നുപോകുന്നതു വഴിയാണ് ഇതു സാധ്യമാകുന്നത്. ഓസോൺ കവചത്തെ ഭേദിക്കാതെ വികിരണങ്ങൾക്കു ഭൂമിയിലേക്കു പതിക്കാനാവില്ല. 220-330 നാനോമീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് വികിരണങ്ങളെയാണ് ഓസോൺ ആഗിരണം ചെയ്യുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ ഉയരുമ്പോൾ ചൂട് അന്തരീക്ഷത്തിന്റെ താഴെത്തന്നെ തുടരുകയും സ്ട്രാറ്റോസ്ഫിയറിലെ താപനില കുറയുകയും ചെയ്യുന്നു. ഓസോൺ പാളിക്ക് ആവശ്യത്തിനു ചൂട് ലഭിക്കാതെ വരുമ്പോൾ അതിലെ തന്മാത്രകൾ വിഘടിച്ച് ഓക്സിജൻ ആറ്റങ്ങളായി മാറുന്നു. ഈ വിള്ളലിലൂടെ കടന്നുവരുന്ന വികിരണങ്ങൾ മാരകമായ റേഡിയേഷനു കാരണമാകുന്നു.