കോടിയേരിക്ക് മറുപടിയുമായി പി.എം.എ സലാം

കോടിയേരിക്ക് മറുപടിയുമായി പി.എം.എ സലാം

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. എസ്.ഡി.പി.ഐയുമായി ലീഗിന് ബന്ധമുണ്ടെന്ന കോടിയേരിയുടെ പരാമര്‍ശത്തിനായിരുന്നു സലാമിന്റെ മറുപടി.ഇതൊക്കെ ഒരുപാട് തവണ ചര്‍ച്ച ചെയ്തതാണ്.രണ്ട് ദിവസം മുമ്ബാണ് എല്‍.ഡി.എഫിലേക്ക് ലീഗിനെ കോടിയേരി ക്ഷണിച്ചത്. കഴിഞ്ഞ ദിവസം ലീഗ് എല്‍.ഡി.എഫിലേക്ക് വരുന്നില്ലെന്ന് മറുപടി കൊടുത്തിരുന്നു. അടുത്ത ദിവസം ലീഗ് മോശം പാര്‍ട്ടിയായി.'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് മാത്രമാണ് കോടിയേരിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം കേട്ടപ്പോള്‍ തോന്നിയത്, പി.എം.എ സലാം പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്‌. ചില കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ചവര്‍ക്ക് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്, എന്നാല്‍ അതെല്ലാം തിരുത്തി അവര്‍ മുന്നോട്ട് പോയിട്ടുമുണ്ട്. കോണ്‍ഗ്രസിനെ വിശ്വസിക്കുക എന്നല്ലാതെ മതേതരത്വ വിശ്വാസികള്‍ക്ക് മറ്റു വഴികളില്ലെന്നും സലാം പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam