പാക്​ പ്രധാനമന്ത്രി സൗദിയില്‍

പാക്​ പ്രധാനമന്ത്രി സൗദിയില്‍

സൗദി സന്ദര്‍ശനം നടത്തുന്ന പാക്​ പ്രധാനമന്ത്രി മുഹമ്മദ്​ ശഹ്​ബാസ്​ ശരീഫ്​ മദീനയിലെത്തി. മസ്​ജിദുന്നബവിയും റൗദാ ശരീഫും സന്ദര്‍ശിക്കലാണ്​ ലക്ഷ്യം​.മദീന വിമാനത്താവളത്തിലെത്തിയ പാക്​ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ സ്വീകരിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മേഖല കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫഹദ്​ അല്‍ജുഹ്​നി, മേഖല പൊലീസ്​ മേധാവി മേജര്‍ ജനറല്‍ അബ്​ദുറഹ്​മാന്‍ അല്‍മുശ്​ഹന്‍, ​പ്രോട്ടോകോള്‍ ഓഫീസ്​ മേധാവി ഇബ്രാഹീം അബ്​ദുല്ല ബര്‍റി, സിവില്‍ സൈനിക രംഗത്തെ ഉദ്യോഗസ്ഥര്‍ എന്നിവരും സ്വീകരിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ടു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam