പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫ് രാജിവെച്ചു .

രാജ്യത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് തിങ്കളാഴ്ച തന്റെ സ്ഥാനം രാജിവെച്ചു

പാകിസ്താൻ  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ്  യൂസുഫ് രാജിവെച്ചു .

ഇസ്ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ, പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ്  യൂസുഫ് രാജിവെച്ചു . 

സുപ്രീംകോടതി വിധി ഇമ്രാന്‍ ഖാന് അനുകൂലമാണെങ്കില്‍ 90 ദിവസത്തിനകം പാകിസ്താനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. കോടതിയുടെ പരിഗണനിയിലാണ് വിഷയം എങ്കിലും ഇമ്രാന്‍ ഖാന്‍ തന്റേതായ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇക്കാര്യം പ്രസിഡന്റ് അംഗീകരിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ ഗുല്‍സാര്‍ പ്രധാനമന്ത്രിയാകും.

പാര്‍ലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ട ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍കാരോട് വീണ്ടും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അവിശ്വാസ വോട്ടെടുപ്പ് നേരിടാതെ സഭ പിരിച്ചുവിട്ടത് ചോദ്യം ചെയ്താണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും ഇമ്രാന്‍ ഖാന്റെ നടപടി സ്റ്റേ ചെയ്തില്ല. ഇന്ന് വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കോടതി തീരുമാനം വളരെ നിര്‍ണായകമാണ്.

രാജ്യത്തെ രാഷ്ട്രീയസംഭവങ്ങളില്‍ സ്വമേധയാ ഇടപെട്ട സുപ്രിംകോടതി കേസ് ഇന്നലെ തന്നെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. കേസ് ഇന്ന് ഉച്ചയ്ക്ക് 12ന് പരിഗണിക്കുമെന്ന് പാക് ചീഫ്ജസ്റ്റിസ് ഉമര്‍ അത്താ ബന്ദിലാല്‍ അറിയിച്ചു. വിഷയം ഫുള്‍ ബെഞ്ചില്‍ വാദംകേള്‍ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം തള്ളിയ കോടതി കേസ് പരിഗണിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. അവിശ്വാസപ്രമേയം നിലനില്‍ക്കെ അത് വോട്ടിനിടാതെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിലെ ഭരണഘടനാവശമാവും അഞ്ചംഗബെഞ്ച് പരിശോധിക്കുക.

രാജ്യത്ത് അഴിമതി നടത്തുന്നതിന് ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ്-2 കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അംബയര്‍ ഒത്തുകളിച്ചാല്‍ അല്ലാതെ അവര്‍ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. രാജ്യത്തെ 90 ശതമാനം അഴിമതിയും പ്രതിപക്ഷത്തിന്റെ ഭരണകാലയളവിലാണ് നടന്നത്. അവര്‍ അവരുടെ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്ക് വിജയിക്കണമെങ്കില്‍ അംബയര്‍ കനിയണം- ഇമ്രാന്‍ പറഞ്ഞു.