പാലക്കാട് രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടത്.ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമായിരുന്നു.

പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത വിജനമായ പാടത്താണ് മൃതദേഹങ്ങള്‍ കണ്ടത്. പാടത്തിന്‍്റെ രണ്ട് സ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എല്ലാ ദുരൂഹതകളും നീക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3