കാഷ്മീരിൽ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം

കാഷ്മീരിൽ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം

കാഷ്മീർ പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിനെ ഭീകരർ  കൊലപ്പെടുത്തിയതിന്‍റെ പേരിൽ കാഷ്മീരിൽ പണ്ഡിറ്റുകളുടെ കടുത്ത പ്രതിഷേധം. രാത്രി മുഴുവൻ പ്രതിഷേധവുമായി പണ്ഡിറ്റുകൾ റോഡിലിറങ്ങി. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രാഹുൽ ഭട്ടിനെ ഓഫീസിൽ കയറിയാണ്  ഭീകരർ  കൊലപ്പെടുത്തിയത്. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ തഹസിൽദാറുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ, രാഹുൽ ഭട്ടിനെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ  യുവാവ് ആശുപത്രിയിലാണ് മരിച്ചത്.

സുരക്ഷ ആവശ്യപ്പെട്ടു കാഷ്മീരി പണ്ഡിറ്റുകൾ വ്യാഴാഴ്ച രാത്രി ജമ്മു കാഷ്മീരിന്‍റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധം നടത്തി. 1990ലെ തീവ്രവാദ ആക്രമണ വേളയിൽ പലായനം ചെയ്തതിനു ശേഷം താമസിക്കുന്ന  ട്രാൻസിറ്റ് ക്യാമ്പുകളിൽനിന്ന്
കൂട്ടത്തോടെ ഇറങ്ങിയ പണ്ഡിറ്റുകൾ റോഡുപയോഗിക്കുകയും  കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും
ചെയ്തു. ഇടക്കിടെ പണ്ഡിറ്റുകളെ ആക്രമിക്കുന്ന
ഭീകരർ ന്യുനപക്ഷമായ ഹിന്ദുക്കക്കിടയിൽ ഭീതി നിലനിർത്തുകയാണ്.