പാര്‍ട്ടി കോണ്‍ഗ്രസ്: രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്നാരംഭിക്കും

കേരളത്തില്‍ നിന്ന് കെ കെ രാഗേഷാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസ്: രാഷ്ട്രീയ പ്രമേയ ചര്‍ച്ച ഇന്നാരംഭിക്കും

ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ ഭാവി നയം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കും.

12 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് കെ കെ രാഗേഷാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്നലെ പി രാജീവും ടി എന്‍ സീമയും കേരളത്തെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

വിശാഖപട്ടണം, ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക് സമാനമായി കോണ്‍ഗ്രസ് ബന്ധം തന്നെയാണ് രാഷ്ട്രീയ പ്രമേയ തര്‍ച്ചയില്‍ പ്രധാനമായും. ബി ജെ പിക്ക് ബദലേകാന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിലവില്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് കേരള ഘടകം പറയുന്നു. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിച്ച്‌ കാര്യമില്ലെന്നും മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും സമീപ കാല തിരഞ്ഞെടുപ്പ് അനുഭവങ്ങളെല്ലാം വിവരിച്ച്‌ പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെയും കേരള ഘടകം നിശിതമായി വിമര്‍ശിച്ചു.