തുടർച്ചയായ 19-ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾക്ക് മാറ്റമില്ല

ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില

തുടർച്ചയായ 19-ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾക്ക് മാറ്റമില്ല

ന്യൂഡൽഹി: തുടർച്ചയായി 19-ാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ  വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. 
ഇന്നും ഏറ്റവും കുറഞ്ഞ പെട്രോൾ വില പോർട്ട് ബ്ലെയറിലാണ്. അവിടെ പെട്രോൾ ലിറ്ററിന് 91.45 രൂപയ്ക്കാണ് വിൽക്കുന്നത്. രാജ്യത്തെ ഏറ്റവും വില കൂടിയ പെട്രോൾ മഹാരാഷ്ട്രയിലെ പർഭാനിയിലാണ്. അവിടെ 123.47 രൂപയ്ക്കാണ് വിൽക്കുന്നത്. അതേ സമയം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഡീസൽ ലിറ്ററിന് 107.68 രൂപയാണ്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. എൽപിജി വിൽപനയിലും 1.7 ശതമാനം ഇടിവുണ്ടായി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുകയാണ്.

ചില്ലറ വിൽപ്പന വിലയുടെ വലിയൊരു ഭാഗം കേന്ദ്ര- സംസ്ഥാന നികുതികളാണ്. രാജ്യതലസ്ഥാനത്ത് പെട്രോളിന് 42 ശതമാനവും ഡീസലിന് 37 ശതമാനവുമാണ് നികുതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം. ആഗോള എണ്ണവിലയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണം. എന്നാൽ വരും ദിവസങ്ങളിൽ ഈ ആശ്വാസം നഷ്ടമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.