പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ധിച്ചു

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു.

പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധന. മാര്‍ച്ച്‌ 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്.കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് വര്‍ധിക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും വര്‍ധിച്ചു.

ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആറ് രൂപയോളമാണ് കൂട്ടിയത്.