പ്ലസ് ടു മൂല്യനിര്‍ണയം;അധ്യാപകരുടെ നടപടിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് ടു മൂല്യനിര്‍ണയം;അധ്യാപകരുടെ നടപടിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകര്‍ പ്ലസ് ടു മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച നടപടിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.മുന്‍പേ അറിയിക്കാതെയുള്ള പ്രതിഷേധം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 15 ന് മുന്‍പ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പുതിയ ഉത്തര സൂചിക പ്രകാരമുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു. പുതിയ ഉത്തര സൂചിക തയാറാക്കിയത് 15 അംഗ വിദഗ്ധ സമിതിയാണ്.മുന്‍പ് ഉണ്ടായിരുന്ന ഉത്തര സൂചികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ പരീക്ഷാ ഫലം വൈകരുത് എന്ന കാരണംകൊണ്ടാണ് സര്‍ക്കാര്‍ ഉത്തര സൂചിക പുതുക്കാന്‍ തീരുമാനിച്ചത്. ഉത്തര സൂചികയില്‍ അപാകതകള്‍ ഇല്ലായിരുന്നുവെന്ന് പരീക്ഷയുടെ ഫലം വരുമ്ബോള്‍ അറിയാമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

പ്രിന്‍സിപ്പള്‍ സെക്രട്ടറി അപാകത സംബന്ധിച്ചുള്ള വിഷയം പരിശോധിക്കുന്നുമെന്നും മൂല്യനിര്‍ണയത്തിന് ശേഷം സമഗ്രമായ പരിശോധന നടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. വിദ്യാഭ്യാസ രംഗത്തെ അനാരോഗ്യ പ്രവണത അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.