ഗുജറാത്തിൽ പ്രശാന്ത് കിഷോർ കോൺഗ്രസിനെ നയിച്ചേക്കും.

പ്രശാന്തിന്റെ ആദ്യ ലക്ഷ്യം നഗര വോട്ടര്‍മാര്‍, തീരുമാനത്തിനെതിരെ കോൺഗ്രസിൽ കടുത്ത എതിര്‍പ്പ്

ഗുജറാത്തിൽ പ്രശാന്ത് കിഷോർ കോൺഗ്രസിനെ നയിച്ചേക്കും.

ഗുജറാത്ത് എന്ത് വന്നാലും പിടിക്കണം. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ആഗ്രഹമാണിത്. അതിനായി എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് ഹൈക്കാന്‍ഡ് തീരുമാനം. ഇവിടെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ പ്രശാന്ത് കിഷോറിനെ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ പ്രശാന്തിനെ വേണ്ടെന്ന നിലപാടാണ് ഉള്ളത്. കോണ്‍ഗ്രസിന് പറ്റിയ ആളല്ല പ്രശാന്തെന്ന് നേതാക്കള്‍ പറയുന്നു. അമിത് ഷായുടെ ചാരനാണ് പ്രശാന്തെന്നും നേതാക്കള്‍ പറയുന്നു. ബിജെപിയുടെ കോട്ടകളില്‍ പ്രശാന്ത് വന്നാലും നേട്ടമുണ്ടാക്കാനാവില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഉത്തരാഖണ്ഡില്‍ പ്രശ്‌നം പരിഹരിക്കാനാകാത്ത പ്രശാന്തിന്റെ വരവില്‍ വലിയ അഭിപ്രായമില്ല. കോണ്‍ഗ്രസ് ഗ്രാമീണ ബെല്‍റ്റില്‍ ഇപ്പോഴും ശക്തമാണ് എന്നാണ് ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന മറുപടി. നഗര മേഖലകള്‍ ബിജെപിയുടെ കോട്ടകളാണ്. ഇവിടെ പ്രശാന്തിന് കാര്യമായിട്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാവില്ലെന്ന് നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. ഗുജറാത്തില്‍ തീരുമാനം ഇനിയും വൈകിയാല്‍ മൊത്തത്തില്‍ ബാധിക്കുമെന്ന് നേതാക്കള്‍ പറയുന്നു. പ്രശാന്ത് വലിയ റോള്‍ മുന്നില്‍ കണ്ടാണ് വരുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രശാന്തിന് വലിയ ലക്ഷ്യമായി മുന്നിലുള്ളത്.

ഗുജറാത്ത് വിജയിപ്പിച്ചാല്‍ കോണ്‍ഗ്രസില്‍ പ്രശാന്ത് വലിയ താരമാകുമെന്ന് ഉറപ്പാണ്. ഒന്നാമത്തെ കാര്യം അത്ര ശക്തമല്ല കോണ്‍ഗ്രസ് എന്നതാണ്. ദേശീയ തലത്തില്‍ തന്ന ഒരു സന്ദേശം നല്‍കാനും ഗുജറാത്തിലെ ജയം കൊണ്ട് സാധിക്കും. എന്നാല്‍ പ്രശാന്തിന്റെ വരവിനെ പകുതി പേര്‍ എതിര്‍ക്കുകയും പകുതി പേര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. 50-50 എന്നതാണ് അവസ്ഥ. 2017ല്‍ ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഉയര്‍ത്തിയത്. ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കിയിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം നിരവധി പേര്‍ കൂറുമാറി ബിജെപിയില്‍ ചേരുകയും ചെയ്തു.

കോണ്‍ഗ്രസ് ദുര്‍ബലമായതും ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ കൊണ്ടാണ്. പ്രശാന്തിന് ഒന്നും ചെയ്യാനാവില്ലെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായി നഗരമേഖലയില്‍ അവരെ പരാജയപ്പടുത്തുക അസാധ്യമാണെന്ന് നേതാക്കള്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് ശക്തമാണ്. പിന്നെന്തിനാണ് ഇത്രയും പണം കൊടുത്ത് കിഷോറിനെ കൊണ്ടുവരുന്നത്. ആ പണം സ്ഥാനാര്‍ത്ഥികളുടെ പ്രാചരണത്തിനായി നല്‍കണമെന്നും നേതാക്കള്‍ പറയുന്നു. പ്രശാന്തിനെ കൊണ്ടുവരികയാണെങ്കില്‍ അത് നേരത്തെയാവണമെന്ന് സീനിയര്‍ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. അവസാന നിമിഷം കൊണ്ടുവന്നിട്ട് കാര്യമില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം കിഷോറിന് പിന്തുണയുമുണ്ട്. പ്രശാന്ത് വന്നാല്‍ ഉറപ്പായും ജയിക്കുമെന്ന് ഇവര്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഈ തീരുമാനം വൈകിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ന്ന് പോകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഐപാക്ക് ടീം കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നുവെന്ന വാദത്തെ തള്ളിയിട്ടുണ്ട്. ഗ്രൗണ്ട് വര്‍ക്കിനായി അഹമ്മദാബാദില്‍ എത്തിയിട്ടില്ലെന്നും ഐപാക്ക് വ്യക്തമാക്കി. നവംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഉത്തര ഗുജറാത്തിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത്. നഗര മേഖലയില്‍ ഇത്തവണ എഎപിയും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.