പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള കൊറോണ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള കൊറോണ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും

ഇന്ന് നടക്കാന്‍ പോകുന്ന ആഗോള കൊറോണ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ ജോ ബൈഡന്‍ ക്ഷണിച്ചിരുന്നു. 2021 ല്‍ നടന്ന ആദ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കൊറോണ വ്യാപനം കാരണം തുടരുന്ന വെല്ലുവിളികള്‍, ആഗോള ആരോഗ്യ സുരക്ഷ എന്നീ വഷയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ ' മഹാമാരിയുടെ ബുദ്ധിമുട്ടുകള്‍ തടയുകയും തയ്യാറെടുപ്പിന് മുന്‍ഗണന നല്‍കുകയും ചെയ്യുക' എന്ന വിഷയത്തില്‍ പ്രധാനമന്ത്രി തന്റെ പരാമര്‍ശങ്ങള്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ വാക്സിനുകള്‍, മരുന്നുകള്‍, പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമുള്ള ചെലവ് കുറഞ്ഞ തദ്ദേശീയ സാങ്കേതിക വിദ്യകളുടെ വികസനം, ജനിതക നിരീക്ഷണം, ആരോഗ്യ പ്രവര്‍ത്തകരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയിലൂടെ പകര്‍ച്ചവ്യാധിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തില്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.