സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേക്കെതിരെ പ്രതിഷേധം തുടരുന്നു

അജയ് കുമാർ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേക്കെതിരെ പ്രതിഷേധം തുടരുന്നു

കൊല്ലം: സംസ്ഥാനത്ത് സിൽവർ ലൈൻ സർവ്വേക്കെതിരെ പ്രതിഷേധം തുടരുന്നു. കൊല്ലത്ത് തഴുത്തലയിൽ ഉദ്യോഗസ്ഥർ കല്ലിടാനെത്തുമെന്ന സൂചനയെ തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചു. അജയ് കുമാർ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നു വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. നാട്ടുകാരും വീട്ടുകാരും ഇടപെട്ട് ഗ്യാസ് സിലിണ്ടർ പൂട്ടി ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇതോടെ വീടിന് മുന്നിലെ മരത്തിൽ കയർ കെട്ടിയും അജയകുമാർ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിൻ്റെ
ഭിത്തിയിൽ ജില്ലാ ജഡ്ജിക്ക്തൻ്റെ മരണ മൊഴിയെന്ന പേരിൽ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചു.
തഴുത്തലയിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ തവണ കല്ലിടാൻ എത്തിയപ്പോഴും അജയ്കുമാർ ഭീഷണി മുഴക്കിയിരുന്നു. കല്ലിടാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നാണ്നാട്ടുകാർ പറയുന്നത് .കോൺഗ്രസ് - ബി ജെ പി പ്രവർത്തകരും പ്രതിഷേധത്തിന് ഒപ്പം കൂടിയിട്ടുണ്ട്. പ്രദേശത്തേക്ക്കെ-റെയിൽ കല്ലുമായി എത്തിയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടിരിക്കുകയാണ്. പൊലിസ്  സ്ഥലത്തെത്തിയിട്ടുണ്ട്.