കെജിഎഫിനെ മറികടക്കണം ; പുഷ്പ 2-ന്റെ തിരക്കഥ മാറ്റും, ഷൂട്ടിങ് നിര്‍ത്തി സംവിധായകന്‍

കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ബോക്‌സ് ഓഫീസ് വിജയത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത്, ഇനിയുള്ള സിനിമകള്‍ ''അതുക്കും മേലെ'' കൊണ്ടുവരാനാണ്.

കെജിഎഫിനെ മറികടക്കണം ; പുഷ്പ 2-ന്റെ തിരക്കഥ മാറ്റും, ഷൂട്ടിങ് നിര്‍ത്തി സംവിധായകന്‍
ഈ വര്‍ഷം പുഷ്പ ആദ്യ ഭാഗത്തിലൂടെ ആരംഭിച്ച ബോക്സോഫീസ് തകര്‍ക്കാനുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ മത്സരം എത്തി നില്‍ക്കുന്നത് കെജിഎഫ് ചാപ്റ്റര്‍ 2വിലാണ്. കെജിഎഫിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അടുത്തൊന്നും മറ്റൊരു ബിഗ് ബജറ്റ് സിനിമ വരാനില്ല എന്നാണ് സിനിമ നിരൂപകരടക്കം പറയുന്നത്. എന്നാല്‍ കെജിഎഫിന്റെ ഈ റെക്കോര്‍ഡിനെയും മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുഷ്പ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. ഇനിയുള്ള ചിത്രം കെജിഎഫിനും മേലെ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുഷ്പ 2വിന്റെ ചിത്രീകരണവും തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാംഭാ​ഗത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് പുഷ്പ 2 കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാ​ഗത്തിന് ലഭിച്ചത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. എന്നാല്‍ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാ​ഗം സൗത്ത് ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തി. കെജിഎഫിന്റെ വിജയം, പുഷ്പ രണ്ടാം ഭാഗത്തെ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ - 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.