തോറ്റുതുടങ്ങി റഷ്യ; ആണവായുധം നിർമിക്കുമെന്ന് സൂചന
തങ്ങളോട് യുദ്ധംചെയ്ത് റഷ്യ തളരുകയാണെന്ന അവകാശവാദം വീണ്ടും ഉന്നയിചിരിക്കുകയാണ് യുക്രെയ്ന്.

റഷ്യ യുക്രെയ്ന് മേല്‍ യുദ്ധം ആരംഭിച്ചിട്ട് 62 ദിവസം പിന്നിട്ടിരിക്കുകയാണ്. തങ്ങളോട് യുദ്ധംചെയ്ത് റഷ്യ തളരുകയാണെന്ന അവകാശവാദം വീണ്ടും ഉന്നയിചിരിക്കുകയാണ് യുക്രെയ്ന്. മരിയൂപോളിനെ മാത്രമേ പൂര്‍ണ്ണമായും പിടിക്കാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടുള്ളുവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് നടത്തുന്നതെന്നും സെലന്‍സ്കി പറഞ്ഞു.ആണവ യുദ്ധം നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിക്കുന്ന റഷ്യ തങ്ങളോട് യുദ്ധം ചെയ്ത് തളര്‍ന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണെന്നും സെലന്‍സ്കി പറഞ്ഞു.
ക്രെലിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. യുക്രെയ്നെ അവര്‍ക്ക് മുഴുവനായും കീഴടക്കാമെന്ന ധാരണ തീര്‍ത്തും അസ്ഥാനത്താണ്. ശരിയാണ് തങ്ങള്‍ അപകടത്തിലാണ്. അത് സത്യവുമാണ്. അത് അംഗീകരിക്കുന്നു. ഒപ്പം ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലാവ്റോവിന്റെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സെലന്‍സ്കി പറഞ്ഞു.
റഷ്യ യുക്രെയ്ന് മേല്‍ യുദ്ധം ആരംഭിച്ചിട്ട് 62 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടാറസിന്റെ റഷ്യന്‍ സന്ദര്‍ശനം നടക്കാനിരിക്കേയാണ് സെര്‍ഗീ ലാവ്റോവ് ആണവ യുദ്ധ ഭീഷണിയും മൂന്നാം ലോകമഹായുദ്ധ ഭീഷണിയും മുഴക്കിയത്.