രാജീവ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമിഷണറായി നിയമിച്ചു; 15 ന് ചുമതലയേല്‍ക്കും

രാജീവ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമിഷണറായി നിയമിച്ചു; 15 ന് ചുമതലയേല്‍ക്കും

രാജീവ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമിഷണറായി നിയമിച്ചു. നിലവിലെ ചീഫ് ഇലക്ഷന്‍ കമിഷണര്‍ സുശീല്‍ ചന്ദ്ര മെയ് 14-ന് വിരമിക്കുകയാണ്.അതിനുശേഷം രാജീവ് കുമാര്‍ ചുമതലയേല്‍ക്കും. 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇസിഐയുടെ തെരഞ്ഞെടുപ്പ് കമിഷണറാണ്.

മെയ് 12-ന് നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്‌, ഭരണഘടനയുടെ 324-ാം അനുച്ഛേദത്തിലെ ക്ലോസ് (2) അനുസരിച്ച്‌ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് നിയമനം നടത്തുന്നത്. കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്റില്‍ റിജിജു കുമാറിന് ആശംസകള്‍ നേര്‍ന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

1960 ഫെബ്രുവരി 19 ന് ജനിച്ച രാജീവ് കുമാറിന് ബിഎസ്സി, എല്‍എല്‍ബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയില്‍ അകാദമിക് ബിരുദങ്ങളുണ്ട്. ബിഹാര്‍/ജാര്‍ഖണ്ഡ് കേഡര്‍ 1984 ബാചിലെ ഇന്‍ഡ്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥനാണ്.

2020 ഏപ്രിലില്‍ കുമാര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡിന്റെ (PESB) ചെയര്‍മാനായി ചുമതലയേറ്റു. 2020 സെപ്റ്റംബര്‍ ഒന്നിന് ഇസിഐയില്‍ തെരഞ്ഞെടുപ്പ് കമിഷണറായി ചുമതല ഏറ്റെടുത്തു.

സാമൂഹികം, പരിസ്ഥിതി, വനം, മാനവവിഭവശേഷി, ധനകാര്യം, ബാങ്കിംഗ് മേഖലകളിലായി വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളില്‍ 36 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI), എസ്ബിഐ, നബാര്‍ഡ് ഡയറക്ടര്‍ അംഗം, സാമ്ബത്തിക ഇന്റലിജന്‍സ് കൗണ്‍സില്‍ (EIC) അംഗം, സാമ്ബത്തിക സ്ഥിരത വികസന കൗണ്‍സില്‍ (FSDC) അംഗം, ബാങ്ക് ബോര്‍ഡ് ബ്യൂറോ (BBB) അംഗം, ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപോയിന്റ്മെന്റ് സെര്‍ച് കമറ്റി (FSRASC), സിവില്‍ സര്‍വീസ് ബോര്‍ഡ്, മറ്റ് പല ബോര്‍ഡ് കമറ്റികളിലും കുമാര്‍ അംഗമാണ്.