ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും; വൈകിട്ട് സത്യപ്രതിജ്ഞ

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും; വൈകിട്ട് സത്യപ്രതിജ്ഞ

രാജ്യത്ത് രാഷ്ട്രീയവും സാമ്ബത്തികവുമായ മാന്ദ്യം തുടരുന്നതിനിടെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചു.മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിമായി അധികാരമേല്‍ക്കും. വൈകിട്ട് 6.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രസിഡന്റ് ഗോടബയ രാജപക്‌സെയുമായി നടത്തിയ ചര്‍ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഭരണപരമായ അസ്ഥിരതയാണ് ഇതോടെ നീങ്ങുന്നത്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

സാമ്ബത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോടബയയുടെ പുതിയ അനുനയ നീക്കം. റനിലുമായി പ്രസിഡന്റ് ചര്‍ച നടത്തുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ എക്‌സിക്യൂടീവ് അധികാരങ്ങള്‍ എടുത്ത് കളയുന്ന ഭരണഘടനാ ഭേദഗതി പുതിയ സര്‍കാരുമായി ആലോചിച്ച്‌ നടപ്പാക്കുമെന്നും പാര്‍ലമെന്റിനെ ശാക്തീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

രാജ്യത്ത് ഭരണപരമായ അസ്ഥിരത തുടര്‍ന്നാല്‍ രാജിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളുവെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നന്ദലാല്‍ വീരസിംഗെ വ്യക്തമാക്കിയിരുന്നു. രാജ്യം ഊര്‍ജപ്രതിസന്ധിയിലേക്കും ഇന്ധന ക്ഷാമത്തിലേക്കും നീങ്ങുകയാണെന്നും രാഷ്ട്രീയ പാര്‍ടികളുടെ പിന്തുണ ഭരണസ്ഥിരതയ്ക്ക് ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.