ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് പോസ്റ്റിട്ട വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് പോസ്റ്റിട്ട വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

 ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചു മന്ത്രിക്കെതിരേ വാട്ട്സ് ആപ് ഗ്രൂപ്പിൽ കമന്‍റിട്ട വനിതാ കണ്ടക്ടർക്കു കയ്യോടെ ശിക്ഷ. തിരുവനന്തപുരം
സിറ്റി ഡിപ്പോയിലെ വനിതാ കണ്ടക്ടർ രേഖാ അന്തിക്കാടിനെയാണ് കൊല്ലം ചാത്തന്നൂർ ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയത്.

ജോലി ചെയ്താൽ സമയത്തു ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ലന്ന്
 പ്രത്യേകിച്ചും ഭരണപക്ഷ അംഗീകൃത യൂണിയനിൽപ്പെട്ടവരല്ലെങ്കിൽ ഒരു മയവുമില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. വനിതാ ജീവനക്കാരാണങ്കിലും ശിക്ഷയുടെ കാര്യത്തിൽ
ഇളവൊന്നുമില്ല.
രേഖ  കെഎസ്ആർടിസി എംപ്ലോയീസ് യൂണിയനി (എഐടിയുസി ) ലെ അംഗമാണ്. വനിതാ ജീവനക്കാരോടു പോലും മാനേജ്മെന്‍റ് നിർദയമാണ് ശിക്ഷ നടപടി സ്വീകരിക്കുന്നതെന്ന് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
അതേസമയം ശമ്പള വിതരണ
പ്രതിസന്ധി തുടരുകയാണ്. സർക്കാർ ഇടപെടൽ പ്രതീക്ഷിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സർക്കാർ
സാമ്പത്തീക പ്രതിസന്ധിയിലായതിനാൽ പെട്ടെന്ന് സാമ്പത്തിക സഹായം കിട്ടുമെന്ന പ്രതീക്ഷക്കും വകയില്ല. സർക്കാരിനെ വിമർശിക്കുന്നുണ്ടങ്കിലും
തൊഴിലാളി യൂണിയനുകൾ
സംയമനത്തിലാണ് .