രജനികാന്തും ഇളയരാജയും രാജ്യസഭ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

കലാരംഗത്തുള്ളവര്‍ എന്ന നിലയിലാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നത്.

രജനികാന്തും ഇളയരാജയും രാജ്യസഭ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

തമിഴ്‌ സിനിമാ താരം രജനീകാന്തിനെയും സംഗീതസംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസുകാരനായ സോഹോ, നടിയും ബിജെപി നേതാവുമായ ഖുശ്ബു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇളയരാജയെയും രജനീകാന്തിനെയും കലാരംഗത്തുള്ളവര്‍ എന്ന നിലയിലാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പരിഗണിക്കുന്നത്. മാത്രമല്ല ഇരുവരും ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരുമാണ്. കാശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയേയും അമിത്ഷായെയും കൃഷ്ണനും അര്‍ജുനനുമായാണ് രജനീകാന്ത് വിശേഷിപ്പിച്ചത്.

ഡോ. അംബേക്കറോട് നരേന്ദ്രമോദിയെ താരതമ്യം ചെയ്ത ഇളയരാജയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു. മാത്രമല്ല തമിഴ്‌നാട് ബിജെപി ഘടകം കേന്ദ്രസര്‍ക്കാരിനോട് ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

മുതിര്‍ന്ന നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഈ ഒഴിവിലേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവിനെയാണ് പരിഗണിക്കുന്നത്.