കേസിൽ ജാമ്യം ലഭിച്ചു ;അമൃതവിദ്യാലത്തിൽ നിന്ന് രാജി വെച്ച് രേഷ്മ

പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു

കേസിൽ ജാമ്യം ലഭിച്ചു ;അമൃതവിദ്യാലത്തിൽ നിന്ന് രാജി വെച്ച് രേഷ്മ

കണ്ണൂർ∙ പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവിടെ ഇംഗ്ലിഷ് ഇൻസ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. എന്നാൽ സ്ഥാപനത്തിൽ രേഷ്മ രാജി സമർപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

കേസിൽ, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ, പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam

വെള്ളിയാഴ്ച പുലർച്ചെയാണു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ രേഷ്മയെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്ന വീട്.