അമ്മയില്‍ നിന്നുള്ള രാജി; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരീഷ് പേരടി

അമ്മയില്‍ നിന്നുള്ള രാജി; തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹരീഷ് പേരടി

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താരസംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ചുള്ള രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് നടന്‍ ഹരീഷ് പേരടി.അമ്മയുടെ പ്രസിഡന്‍റിനേയും സെക്രട്ടറിക്കും രാജിക്കത്ത് അയച്ചു നല്‍കിയിരുന്നു. ഇരുവരും ഇത് വരെ വിളിച്ചിട്ടില്ലെന്നും ഹരീഷ് പേരടി ഫേസ് ബുക്കില്‍ കുറിച്ചു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

പോസ്റ്റിന്‍റെ പൂര്‍ണരൂപം

അമ്മയില്‍ യില്‍ നിന്ന് ഞാന്‍ രാജി ഫെയ്സ് ബുക്കില്‍ മാത്രമല്ല പ്രഖ്യാപിച്ചത്...പ്രസിണ്ടണ്ടിനും ജനറല്‍ സെക്രട്ടറിക്കും പേര്‍സണല്‍ നമ്ബറിലേക്ക് രാജി അയച്ചു കൊടുത്തു... അമ്മക്ക് മെയില്‍ ചെയ്യുകയും ചെയ്തു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല...പക്ഷെ ഈ രാജി വാര്‍ത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്...ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാന്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു" നിങ്ങളെ പോലെയൊരാള്‍ ഇതില്‍ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണം" എന്ന് ...ഇനി അതിനുള്ളില്‍ നില്‍ക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂര്‍വ്വം ഞാന്‍ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു...എങ്കിലും പല സൂപ്പര്‍ നടന്‍മാര്‍ക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാന്‍ നന്ദിയുള്ളവനാണ്...ഈ മനുഷ്യനെ ഓര്‍ക്കാതെ പോയാല്‍ അത് വലിയ നന്ദികേടാവും...അമ്മയില്‍ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് ...രാജി രാജിതന്നെയാണ്..അതില്‍ മാറ്റമൊന്നുമില്ല.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam