രാജസ്ഥാനിലെ കരൗളിയില്‍ വര്‍ഗീയ ലഹള ; വീടുകള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ട്
പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെ 40ഓലം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വ്യാപകമായ അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന് പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ കരൗളിയില്‍ വര്‍ഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്ലിം വീടുകള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ട്. പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെ 40ഓലം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വ്യാപകമായ അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോള്‍ റാലിയില്‍നിന്ന് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൗഡ്സ്പീക്കറില്‍ മുസ്ലിം വിരുദ്ധ ഗാനങ്ങളും കേള്പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് റാലിക്കുനേരെ കല്ലേറുണ്ടായത്.
കല്ലേറിനു പിന്നാലെ പരിസരത്തെ കടകളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വീടുകള്‍ക്കുനേരെയും ആക്രമണം നീണ്ടു. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് ഇവിടെ നടന്നത്. വര്‍ഗീയ ലഹളയെത്തുടര്‍ന്ന് പൊലീസ് പ്രദേശത്ത് മൂന്നുദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അടക്കം ഉയര്‍ന്ന റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നാല് ഐ.പി.എസുകാരെ തലസ്ഥാനമായ ജയ്പൂരില്‍നിന്ന് കരൗളിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനില്‍ വിദ്വേഷചിന്ത വളര്‍ത്താന്‍ അനുവദിക്കില്ല. എല്ലാവരും സമാധാനം പാലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.