റഷ്യ-യുക്രൈൻ: യുദ്ധനിയമ ലംഘനം പരിശോധിക്കാൻ കുറ്റാന്വേഷണസംഘം

അന്വേഷകർ, ഫോറൻസിക് വിദഗ്‌ധർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് കുറ്റാന്വേഷണസംഘം

റഷ്യ-യുക്രൈൻ: യുദ്ധനിയമ ലംഘനം പരിശോധിക്കാൻ കുറ്റാന്വേഷണസംഘം

കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിലെ നിയമ ലംഘനങ്ങൾ പരിശോധിക്കാൻ 42 അംഗ കുറ്റാന്വേഷണ സംഘത്തെ യുക്രൈനിലേക്ക് വിന്യസിച്ച് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി. അന്വേഷകർ, ഫോറൻസിക് വിദഗ്‌ധർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന ഈ സംഘം തങ്ങളുടെ ഫോറൻസിക്, അന്വേഷണ നടപടികളുടെ സ്വാധീനം വർധിപ്പിക്കുമെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫീൽഡ് വിന്യാസമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ യുക്രൈനിലെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, സംഭവിച്ചേക്കാവുന്ന യുദ്ധനിയമ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നതായി കരീം ഖാൻ പ്രഖ്യാപിച്ചിരുന്നു. ഭാവി നടപടികൾക്കായി പരിഗണിക്കാവുന്ന തരത്തിലാണ് തെളിവുകൾ ശേഖരിക്കുന്നതെന്ന് നെതർലാൻഡ്‌സിന്‍റെ ഭരണ തലസ്ഥാനം ആസ്ഥാനമാക്കിയുള്ള കോടതിയിൽ സംഘം ഉറപ്പുവരുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

സൈനിക ആക്രമണങ്ങളുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ സംഘം ശേഖരിക്കും. കൂടാതെ യുക്രേനിയൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.