റഷ്യന്‍ ഹെലികോപ്റ്ററുകള്‍ തകര്‍ത്തു; നദി കടക്കാനുള്ള ശ്രമം തടഞ്ഞുവെന്നും യുക്രെയ്ന്‍

റഷ്യന്‍ ഹെലികോപ്റ്ററുകള്‍ തകര്‍ത്തു; നദി കടക്കാനുള്ള ശ്രമം തടഞ്ഞുവെന്നും യുക്രെയ്ന്‍

റഷ്യയുടെ 11 വ്യോമവാഹനങ്ങള്‍ തകര്‍ക്കാനും റഷ്യന്‍ സേന യുക്രെയ്ന്‍ നദി കടക്കുന്നത് തടയാനും സാധി​ച്ചെന്ന് യുക്രെയ്ന്‍ വ്യോമസേന അവകാശപ്പെട്ടു.ഇത് രണ്ടാം തവണയാണ് യുക്രെയ്ന്‍ നദി കടക്കാനുള്ള റഷ്യന്‍ സംഘത്തിന്റെ ശ്രമം പരാജയപ്പെടുന്നത്.

മെയ് 15 ന് 11 റഷ്യന്‍ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചുവെന്ന് വ്യോമ സേനയെ ഉദ്ധരിച്ചുകൊണ്ട് ദ കീവ് ഇന്‍ഡിപെന്‍ഡന്റ് അറിയിച്ചു. രണ്ട് ക്രൂയിസ് മിസൈല്‍, മൂന്ന് ഒര്‍ലാന്‍ -10യുഎവിഎസ്, ഒരു കെഎ-52 ഹെലികോപ്റ്റര്‍ എന്നിവ ആന്റി ക്രാഫ്റ്റ് മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തു. വ്യോമ പ്രതിരോധ സംഘം എംഐ-28 ഹെലികോപ്റ്ററും നാല് ഒര്‍ലാന്‍ -10യുഎവിഎസും തകര്‍ത്തു.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇന്‍ഹുലെറ്റ് നദി കടക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമം തടയാനും സാധിച്ചതായി യുക്രെയ്ന്‍ ​സേന അറിയിച്ചു. നേരത്തെ സി​വെര്‍സ്കൈ ഡോനെറ്റ് നദി കടക്കാനുള്ള റഷ്യന്‍ ശ്രമവും യുക്രെയ്ന്‍ സേന തടഞ്ഞിരുന്നു.