ഗർഭിണിയായ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് റഷ്യൻ സൈനികൻ

ബോംബിങ്ങില്‍നിന്ന് രക്ഷ നേടാനായി ഒരു വീടിന്റെ ബേസ്‌മെന്റില്‍ അഭയം തേടിയതായിരുന്നു പെണ്‍കുട്ടിയും കുടുംബവും. രാത്രിയുടെ മറവില്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ് മദ്യലഹരിയിലെത്തിയ റഷ്യന്‍ സൈനികന്‍ അവരെ കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് എത്ര പ്രായമുണ്ടെന്നാണ് അയാള്‍ ചോദിച്ചത്. ആദ്യം അമ്മയെ ലക്ഷ്യമിട്ടെങ്കിലും പിന്നീട് അവരെ വിട്ട് പതിനാറുകാരിയെ പിടികൂടുകയായിരുന്നു.

ഗർഭിണിയായ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് റഷ്യൻ സൈനികൻ

കീവ്:  ഗർഭിണിയായ പതിനാറു വയസുകാരിയോട് റഷ്യൻ സൈനികന്റെ ക്രൂര പീഡനം .ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈനികന്‍ കഴുത്ത് ഞെരിച്ചുവെന്നും വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.

ബോംബിങ്ങില്‍നിന്ന് രക്ഷ നേടാനായി ഒരു വീടിന്റെ ബേസ്‌മെന്റില്‍ അഭയം തേടിയതായിരുന്നു പെണ്‍കുട്ടിയും കുടുംബവും. രാത്രിയുടെ മറവില്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ് മദ്യലഹരിയിലെത്തിയ റഷ്യന്‍ സൈനികന്‍ അവരെ കാണുന്നത്. പെണ്‍കുട്ടികള്‍ക്ക് എത്ര പ്രായമുണ്ടെന്നാണ് അയാള്‍ ചോദിച്ചത്. ആദ്യം അമ്മയെ ലക്ഷ്യമിട്ടെങ്കിലും പിന്നീട് അവരെ വിട്ട് പതിനാറുകാരിയെ പിടികൂടുകയായിരുന്നു.

 'ഒന്നുകില്‍ നീ എന്നോടൊപ്പം കിടക്കണം, അല്ലെങ്കില്‍ ഞാന്‍ 20 പേരെ കൂടി കൂട്ടിക്കൊണ്ടുവരും' - ഗര്‍ഭിണിയായ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്യുന്നതിനു മുമ്പ് മദ്യലഹരിയില്‍ റഷ്യന്‍ സൈനികന്‍ അലറിവിളിച്ചതാണിതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖേര്‍സണിലാണ് റഷ്യന്‍ സൈനികരുടെ അഴിഞ്ഞാട്ടമെന്നാണു റിപ്പോര്‍ട്ട്.

‘‘വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 20 പേരെ കൂടി കൂട്ടിക്കൊണ്ടു വരുമെന്ന് ഭീഷണിപ്പെടുത്തി. മദ്യപിക്കാത്ത മറ്റൊരു സൈനികന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല’’- പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു.