ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ വാഹനാപകടത്തില്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയത്ത് വാഹനാപകടത്തില്‍പ്പെട്ട് എസ് ഐ ക്ക് ദാരുണാന്ത്യം. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജി  ആണ് മരിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.ഡ്യുട്ടി മടങ്ങവേ തലയോലപ്പറമ്പില്‍ വെച്ച്‌ സജി ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11.15 ഓടെ മരണം സംഭവിച്ചു. അപകടത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3