സാംസ് ശക്തമായി തന്നെ തിരിച്ചു വരുമെന്ന് ജസ്പ്രീത് ബുംറ

താരത്തിന് പിന്തുണയുമായെത്തിയത് മോശം ഫോമിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടപ്പോൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ 35 റൺസ് ഒരോവറിൽ വിട്ട് നൽകിയ ഡാനിയേൽ സാംസ് ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞ് മുംബൈയുടെ മുൻ നിര പേസർ ജസ്പ്രീത് ബുംറ.

വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????

https://chat.whatsapp.com/ICRiwOclDdj3gsNHizHHC3

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന പോയി പരിചയം ഉള്ള വ്യക്തിയാണ് സാംസ് എന്നും താരത്തിന് തിരിച്ചുവരവ് നടത്തുവാൻ മികച്ച കഴിവുണ്ടെന്നും ബുംറ വ്യക്തമാക്കി. പാറ്റ് കമ്മിൻസ് കത്തിക്കയറിയപ്പോൾ 35 റൺസാണ് സാംസ് വഴങ്ങിയത്.

ടി20യിൽ ഇതെല്ലാം സർവ്വ സാധാരണമാണെന്നും ഇതും ആലോചിച്ച് നിൽക്കാതെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം എന്നും ബുംറ കൂട്ടിചേർത്തു. അവസരം ലഭിക്കുമ്പോളെല്ലാം ഓസീസ് താരം ടീമിനായി മികച്ച സംഭാവന ചെയ്യുന്നതിനെക്കുറിച്ചാവും ചിന്തിക്കുകയെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.