മഞ്ജുവാര്യരെ ഇഷ്മാണ്; ശല്യം ചെയ്തിട്ടില്ല; അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് സനല്‍കുമാര്‍ ശശിധരന്

മഞ്ജുവാര്യരുടെ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്.പോലീസ് തീവ്രവാദിയെപ്പോലെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും സനല്‍കുമാര്‍ പറഞ്ഞു. കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തി ഒന്നു രണ്ടു പേരുടെ തടവില്‍ ആണെന്നാണ് താന്‍ പറഞ്ഞത്. ഇത് അന്വേഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. തനിക്കെതിരെ നല്കിയ കേസ് ജാമ്യം ലഭിക്കാവുന്നതാണ്. അതിനാല്‍ ഒരു ഫോണ്‍ കോളിന്റെ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഫോണില്‍ തന്നെ വിളിച്ചിരുന്നെങ്കില്‍ പോലീസിന് മുന്പില് ഹാജരാകുമായിരുന്നു. എന്നാല്‍ ഇതിന് പകരം ഭീകരരെ പിടികൂടാനെത്തുന്നതുപോലെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്താണ് പോലീസ് എത്തിയത്. താനും കുടുംബാംഗങ്ങളും ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പോലീസ് പിടികൂടിയത്. ഇന്നോവ വാഹനത്തില്‍ മഫ്തിയിലെത്തിയ പോലീസുകാര്‍ പിടിച്ചുവലിച്ച് കൊണ്ടുപോകുകയായിരുന്നു. മഞ്ജുവാര്യയെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശല്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയാണ് സനല്‍കുമാറിന് ജാമ്യം നല്‍കിയത്.