സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സര സമയത്തില്‍ ചെറിയ മാറ്റം.
സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി

സന്തോഷ് ട്രോഫി സെമി ഫൈനല്‍ മത്സര സമയത്തില്‍ ചെറിയ മാറ്റംവരുത്തി അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്. രാത്രി എട്ടിന് ആരംഭിക്കേണ്ട മത്സരങ്ങള്‍ 8.30നാവും തുടങ്ങുക. വ്യാഴാഴ്ചത്തെ കേരളം-കര്‍ണാടക, വെള്ളിയാഴ്ചത്തെ ബംഗാള്‍-മണിപ്പൂര്‍ കളികളുടെ സമയമാണ് സംഘാട സമിതിയുടെ അഭ്യര്‍ഥന മാനിച്ച് മാറ്റിയത്. രണ്ട് സെമി ഫൈനലുകളുടെയും ഫൈനലിന്റെയും വേദി മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ്. ഫൈനല്‍ മേയ് രണ്ടിന് തന്നെ നടക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
സന്തോഷ് ട്രോഫി സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി. സെമിക്ക് 100 രൂപയുടെ ഗാലറി ടിക്കറ്റിന് 150ഉം ഫൈനലിന് 200ഉം രൂപയാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഓഫ് ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്പന മത്സരദിവസം 4.30ന് ആരംഭിക്കും.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം ബുധനാഴ്ച ആരംഭിക്കും. വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ സീസണ് ടിക്കറ്റ് എടുത്തവര്‍ക്ക് ഇനി പ്രത്യേകം ടിക്കറ്റ് വേണ്ട. ഈ സീസണ് ടിക്കറ്റ് ഉപയോഗിച്ച് സെമി, ഫൈനല്‍ മത്സരങ്ങള്‍ കാണാം. മത്സരം കാണാനെത്തുന്നവര്‍ 7.30ന് സഹലജ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം.