സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു
84 വയസ് ആയിരുന്നു ; രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്

സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ് ആയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. ശിവകുമാര്‍ ശര്‍മയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് whatsapp ഗ്രൂപ്പിൽ അംഗമാകൂ...????
https://chat.whatsapp.com/ICRiwOclDdj3gsNHizHHC3
പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവകുമാര്‍ അഞ്ചാം വയസ്സു മുതല്‍ അച്ഛനില്‍ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങി. സന്തൂറിന്റെ ബാലപാഠങ്ങള്‍ മകന് പറഞ്ഞുകൊടുത്തതും ഉമ ദത്തശര്‍മ്മയായിരുന്നു. സന്തൂര്‍ എന്ന ഉപകരണത്തില്‍ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു.
വാർത്തകൾ അതിവേഗത്തിൽ ലഭിക്കാൻ നാരദാ ന്യൂസ് Telegram ചാനലിൽ അംഗമാകൂ...????
http://t.me/naradanewsmalayalam
അങ്ങനെയാണ് ശിവകുമാര്‍ പതിമൂന്നാം വയസ്സില്‍ സന്തൂര്‍ അഭ്യസിച്ചുതുടങ്ങുന്നത്. 1965ല്‍ തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കി കൊണ്ട് ശിവകുമാര്‍ മുംബൈയില്‍ ആദ്യമായി കച്ചേരി നടത്തി.