സി​റി​യ​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം;

സി​റി​യ​യി​ല്‍ ഷെ​ല്ലാ​ക്ര​മ​ണം;

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് ആക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ലെ മാ​റെ​ത് അ​ല്‍-​നാ​സ​ന്‍ ഗ്രാ​മ​ത്തെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ ഷെ​ല്ലാ​ക്ര​മ​ണം ഉണ്ടായത്. സി​റി​യ​യു​ടെ അ​വ​സാ​ന വി​മ​ത ശ​ക്തി​കേ​ന്ദ്ര​വും 30 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ വ​സി​ക്കു​ന്ന​തു​മാ​ണ് ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ.