അമൃത ആശുപത്രിയിൽ ഞെട്ടിപ്പിക്കുന്ന അഴിമതി; പ്രതികരിച്ചവരെ പുറത്താക്കി അമൃത മാനേജ്‌മന്റ്

രഹന എന്ന ബ്രഹ്മചാരിണിയുടെ അഴിമതികളും കള്ളത്തരങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുകൊണ്ടുവന്ന  ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായ സുനിൽകുമാറിനെ ഇപ്പോൾ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സുനിൽ കുമാറിന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറി കള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

അമൃത ആശുപത്രിയിൽ ഞെട്ടിപ്പിക്കുന്ന അഴിമതി; പ്രതികരിച്ചവരെ പുറത്താക്കി അമൃത മാനേജ്‌മന്റ്

കൊച്ചി : എറണാകുളം അമൃത ആശുപത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണം. അഴിമതി പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ജീവനക്കാർ  ജോലി നഷ്ടപ്പെട്ട് തെരുവിൽ സമരം ചെയ്യുകയാണ്. ആതുരസേവനരംഗത്ത് പ്രഗത്ഭരാണ് മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അമൃത ആശുപത്രി. രഹന എന്ന ബ്രഹ്മചാരിണിയുടെ അഴിമതികളും കള്ളത്തരങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുകൊണ്ടുവന്ന  ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായ സുനിൽകുമാറിനെ ഇപ്പോൾ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സുനിൽ കുമാറിന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറി കള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൂടാതെ സുനിൽ കുമാറിന്റെ കൂട്ടാളി എന്ന് ആരോപിച്ച് കാർഡിയോളജി ഡിപ്പാർട്ട്മെന്റ് ലെ PRA ആയിരുന്ന സനിത രാജീവിനെ  രാജി വെപ്പിച്ചു.

അച്ഛനെ ജോലിക്ക് തിരിച്ചെടുക്കണമെന്ന ബോർഡുമായി നിൽക്കുന്ന സുനിൽകുമാറിന്റെ കുട്ടികൾക്കും നിസ്സഹായയായ  അമ്മയുമൊക്കെ വേണ്ടത് നീതിയാണ്. ജീവിത മാർഗത്തിന് ഇടയിൽ അഴിമതിക്കെതിരെ പോരാടി എന്ന കാരണത്താൽ ജീവന്  ഭീഷണിയായി അമൃത ആശുപത്രി നിൽക്കുന്നുവെന്നാണ് ഇവർ പറയുന്നത്.  അമൃത ആശുപത്രിക്കുളിൽ കോടികളുടെ അഴിമതി നടക്കുമ്പോൾ അത് ചോദ്യം ചെയ്യുവാൻ ഇവിടുത്തെ ഭരണകൂടങ്ങൾ മടിക്കുകയാണ് . ആശുപത്രിക്കുള്ളിലെ മറ്റ് ജീവനക്കാർ ഇവരുടെ ഭാഗത്തുനിന്ന് നിരവധി പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും  അത് പുറത്തു പറയാൻ മടിക്കുന്നത് ഭയം കാരണമാണെന്നും സമരം ചെയ്യുന്നവർ പറയുന്നു.

നീതിക്കുവേണ്ടി പോരാടുകയാണ് ഇവർ. അമൃത ആശുപത്രിയിലെ അഴിമതികളും അനീതികളും പുറത്തു കൊണ്ടുവരാൻ പ്രയത്നിച്ചയിവർ ഇന്ന് വഴിയാധാരമായിരിക്കുകയാണ്. ഭയം തെല്ലുമില്ലാതെ  പോരാടുമ്പോൾ സുനിൽകുമാറും സനിതയും ആവശ്യപ്പെടുന്നത് സർക്കാർ  ഈ അനീതിക്കെതിരെ എത്രയും വേഗം നടപടി കൈക്കൊള്ളണം എന്നാണ്.

വ്യക്തിഹത്യ ചെയ്തുവെന്നാരോപിച്ച് സുനിൽ കുമാറിനെതിരെ രഹനാ ബ്രഹ്മചാരിണി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബ്രഹ്മചാരിണി ക്കെതിരെ സനിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി തുടങ്ങിയിട്ടുണ്ട്.
സുനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണങ്ങൾ നിയമപരമായി അന്വേഷിച്  ബ്രഹ്മചാരിണിക്കെതിരെ നിയമ നടപടികൾ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.